Chakkappazham Serial: ചക്കപ്പഴം സീരിയൽ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. പരമ്പരയിൽ റാഫി അവതരിപ്പിക്കുന്ന സുമേഷ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സുപ്രിയയായി എത്തിയിരിക്കുന്നത് ഹരിത ഹരിദാസ് ആണ്. ഹരിതയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് പരമ്പരയിൽ അമ്മയായി എത്തുന്ന സബീറ്റ ജോർജ്.
“ഞങ്ങളുടെ ചക്കപ്പഴം കുടുംബത്തിലേക്ക് അവളെത്തിയതിൽ ഏറെ ആവേശത്തിലാണ്. വരൂ, എക്സ്പ്ലോർ ചെയ്യൂ, പ്രചോദനം നേടൂ. ഞങ്ങളോടൊപ്പമുള്ള നിന്റെ യാത്ര ആസ്വദിക്കൂ,” എന്നാണ് സബീറ്റ കുറിക്കുന്നത്.
കുഞ്ഞെൽദോ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഹരിതയുടെ ആദ്യസീരിയലാണ് ‘ചക്കപ്പഴം’.