പ്രിയതമയ്ക്കൊപ്പമുളള ചിത്രം പങ്കിട്ട് ‘ചക്കപ്പഴം’ താരം

ചക്കപ്പഴത്തിൽ എത്തുന്നതിനു മുൻപേ ടിക് ടോക്ക് വീഡിയോകളിലൂടെയും വെബ് സീരീസിലൂടെയും റാഫി ശ്രദ്ധേയനാണ്

rafi, chakkappazham, ie malayalam

മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര റേറ്റിങ്ങിലും മുന്നിലാണ്. പരമ്പരയിൽ സുമേഷ് എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് നടൻ റാഫിയാണ്. റാഫിയുടെ ജന്മദിനമായ ജൂലൈ നാലിനായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. മഹീനയാണ് റാഫിയുടെ പ്രതിശ്രുത വധു.

ആദ്യമായി തന്റെ പ്രിയതമയ്ക്കൊപ്പമുളള ചിത്രം പങ്കു വച്ചിരിക്കുകയാണ് റാഫി. മഹീനയുടെ തോളത്ത് കൈ വച്ചുകൊണ്ട് വളരെ കാഷ്വൽ ലുക്കിലുളള ചിത്രമാണ് റാഫി ഷെയർ ചെയ്തത്. വിവാഹ നിശ്ചയ സമയത്തുളള ചിത്രങ്ങളിലൊന്നാണ് റാഫി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വച്ചത്. നിരവധി പേരാണ് റാഫിക്കും മഹീനയ്ക്കും ആശംസകൾ നേർന്ന് കമന്റിട്ടിരിക്കുന്നത്.

അതേസമയം, റാഫിക്കൊപ്പമുളള നിരവധി ചിത്രങ്ങൾ മഹീന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെ സുപരിചിതയാണ് മഹീന.

Read More: ‘ചക്കപ്പഴം’ താരം റാഫി വിവാഹിതനാവുന്നു

ചക്കപ്പഴത്തിൽ എത്തുന്നതിനു മുൻപേ ടിക് ടോക്ക് വീഡിയോകളിലൂടെയും വെബ് സീരീസിലൂടെയും റാഫി ശ്രദ്ധേയനാണ്. ചക്കപ്പഴത്തിലെ കഥാപാത്രമാണ് റാഫിക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham star rafi photo with maheena526966

Next Story
യുവ കൃഷ്ണ-മൃദുല വിജയ് വിവാഹം നാളെ; ഹൽദി വീഡിയോ കാണാംyuva krishna, mridula vijay, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com