ചക്കപ്പഴം പരമ്പരയിലൂടെ ശ്രദ്ധേയനായ റാഫിയും ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയും വിവാഹിതരായി. കൊല്ലം എഎംജെഎം ഹാളിലായിരുന്നു വിവാഹസത്കാരം. ഒന്നര വർഷമായി ഇരുവരും പ്രണയത്തിലാണ്.
വിവാഹചിത്രങ്ങൾ കാണാം
ചക്കപ്പഴം സീരിയലിൽ റാഫിയുടെ സഹതാരങ്ങളായ അശ്വതി ശ്രീകാന്ത്, സബീറ്റ ജോർജ്, അമൽ രാജ് ദേവ്, അർജുൻ സോമശേഖർ എന്നിവരും വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.