Latest News

‘ചക്കപ്പഴം’ താരം റാഫി വിവാഹിതനാവുന്നു

റാഫിയുടെ ജന്മദിനമായ ഇന്ന് തന്നെ വിവാഹനിശ്ചയ ചടങ്ങും നടത്തിയിരിക്കുകയാണ് ബന്ധുക്കൾ

Rafi, Rafi Chakkappazham, Rafi Chakkappazham engagement photo, Chakkappazham sumesh, Chakkappazham sumesh rafi, Chakkappazham, Chakkappazham latest episode

Chakkapazham Serial: ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ചക്കപ്പഴം’. ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, സബീറ്റ ജോർജ്, ശ്രുതി രജനീകാന്ത്, റാഫി തുടങ്ങിയ ‘ചക്കപ്പഴം’ താരങ്ങളെല്ലാം സമൂഹമാധ്യമങ്ങൾക്കും ഏറെ പരിചിതരാണ്.

പരമ്പരയിൽ സുമേഷ് എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് നടൻ റാഫിയാണ്. റാഫി വിവാഹിതനാവുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റാഫിയുടെ ജന്മദിനമായ ഇന്ന് തന്നെ വിവാഹനിശ്ചയ ചടങ്ങും നടത്തിയിരിക്കുകയാണ് ബന്ധുക്കൾ. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് വധു.

മഹീനയാണ് ഈ വിശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘ചക്കപ്പഴം’ താരങ്ങളായ ശ്രുതി രജനീകാന്ത്, ലക്ഷ്മി ഉണ്ണികൃഷ്ണൻ എന്നിവർ ഇരുവർക്കും ആശംസകളുമായി എത്തിയിട്ടുണ്ട്. ആരാധകരും റാഫിയ്ക്ക് ആശംസകൾ നേരുകയാണ്. എന്നാണ് വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ.

Read more: സുമേഷ് നല്ലവനാണ്, നിഷ്കളങ്കനാണ്, പരോപകാരിയാണ്; റാഫിക്ക് ബർത്ത്ഡേ ആശംസയുമായി അശ്വതി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham star rafi engagement photo wedding news

Next Story
റാമ്പില്‍ താരമായി പാറുക്കുട്ടി; വീഡിയോRishi S kumar, റിഷി എസ് കുമാർ, Parukutty, Shivani, പാറുക്കുട്ടി, ശിവാനി, Rishi S kumar dance, Rishi S kumar dance video, റിഷി എസ് കുമാർ ഉപ്പും മുളകും, uppum mulakum, uppum mulakum viral videos"/>
The moderation of comments is automated and not cleared manually by malayalam.indianexpress.com