ജീവിതമല്ലേ, പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ടുത്തരവാദിത്വമാണല്ലോ; ശ്രദ്ധ നേടി അശ്വതിയുടെ കുറിപ്പ്

വിവാഹവാർഷികദിനത്തിൽ അശ്വതി പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്

Aswathy Sreeekanth, Aswathy Sreeekanth Valaikaapu, Aswathy Sreeekanth valaikaapu video, Aswathy Sreeekanth photos, Aswathy Sreeekanth baby shower photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം

രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയായ ചക്കപ്പഴത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ് അശ്വതി. പ്രസവത്തിനായി സീരിയലിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് താരമിപ്പോൾ.

അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഒമ്പതാം വിവാഹവാർഷികത്തോട് അനുബന്ധിച്ചാണ് അശ്വതിയുടെ കുറിപ്പ്.

“9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിൻ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്‌നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം.

9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ്, ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു… ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ… ജീവിതമല്ലേ…പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ,” അശ്വതി കുറിക്കുന്നു.

തന്റെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളും അടുത്തിടെ അശ്വതി ഷെയർ ചെയ്തിരുന്നു.

ഗർഭകാലം ഓർമ്മിക്കപ്പെടുന്ന ഒന്നായി മാറാനും തന്റേതായ സന്തോഷത്തിനും വേണ്ടിയാണ് ഈ വളക്കാപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അശ്വതി പറയുന്നു. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളക്കാപ്പിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വതി ആരാധകരുമായി പങ്കുവച്ചത്.

Read more: എനിക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്, അതിനായ് ഒരിടം; പുതിയ തുടക്കത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്

അടുത്തിടെ ചക്കപ്പഴം ലൊക്കേഷനിൽനിന്നുളള തന്റെ ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളും അശ്വതിയും സീരിയൽ കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “എന്റെ കുഞ്ഞിന്റെ ബേബി ഷവർ ഫംഗ്ഷനിൽ നിന്നും… എത്രത്തോളം നിന്നെ മിസ് ചെയ്യുമെന്ന് പറയാനാവില്ല,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ചക്കപ്പഴം താരം സബീറ്റ കുറിച്ചത്.

“എന്റെ പ്രിയപ്പെട്ട സ്ക്രീൻ കുടുംബം… ഈ മാസങ്ങളിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി. നിങ്ങളൊരിക്കലും എനിക്കെന്റെ യഥാർത്ഥ കുടുംബം മിസ്സ് ചെയ്യുന്നതുപോലെ തോന്നിപ്പിച്ചതേയില്ല. എന്റെ മേൽ ചൊരിഞ്ഞ എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി. ഈ നിർബന്ധിത ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാം,” ചിത്രങ്ങൾ പങ്കുവച്ച് അശ്വതി കുറിച്ചതിങ്ങനെ.

സെപ്റ്റംബര്‍ ഫസ്റ്റ് വീക്കാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റെന്നാണ് അശ്വതി അടുത്തിടെ ലൈവിൽ പറഞ്ഞത്. മകൾ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു. അടുത്തയാളും സെപ്റ്റംബര്‍ ബേബിയാവുമെന്നാണ് കരുതുന്നതെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പദ്മയുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham star aswathy sreekanth wedding anniversary note

Next Story
എന്റെ കൊസ്റ്റിൽബർത്തിനിക്ക് ആശംസകൾ; അപർണയെ ചേർത്തു പിടിച്ച് ജീവJeeva, Jeeva Joseph, Anchor Jeeva, SaReGaMaPa Jeeva, Aparna Thomas, Jeeva Aparna, Jeeva Aprana photos, ജീവ, അപർണ
The moderation of comments is automated and not cleared manually by malayalam.indianexpress.com