രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയായ ചക്കപ്പഴത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ അശ്വതി ഇപ്പോൾ സീരിയലിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ, തന്റെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അശ്വതി.
ഗർഭകാലം ഓർമ്മിക്കപ്പെടുന്ന ഒന്നായി മാറാനും തന്റേതായ സന്തോഷത്തിനും വേണ്ടിയാണ് ഈ വളക്കാപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അശ്വതി പറയുന്നു. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളക്കാപ്പിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വതി ആരാധകരുമായി പങ്കുവച്ചത്.
Read more: എനിക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്, അതിനായ് ഒരിടം; പുതിയ തുടക്കത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്
അടുത്തിടെ ചക്കപ്പഴം ലൊക്കേഷനിൽനിന്നുളള തന്റെ ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളും അശ്വതിയും സീരിയൽ കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “എന്റെ കുഞ്ഞിന്റെ ബേബി ഷവർ ഫംഗ്ഷനിൽ നിന്നും… എത്രത്തോളം നിന്നെ മിസ് ചെയ്യുമെന്ന് പറയാനാവില്ല,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ചക്കപ്പഴം താരം സബീറ്റ കുറിച്ചത്.
“എന്റെ പ്രിയപ്പെട്ട സ്ക്രീൻ കുടുംബം… ഈ മാസങ്ങളിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി. നിങ്ങളൊരിക്കലും എനിക്കെന്റെ യഥാർത്ഥ കുടുംബം മിസ്സ് ചെയ്യുന്നതുപോലെ തോന്നിപ്പിച്ചതേയില്ല. എന്റെ മേൽ ചൊരിഞ്ഞ എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി. ഈ നിർബന്ധിത ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാം,” ചിത്രങ്ങൾ പങ്കുവച്ച് അശ്വതി കുറിച്ചതിങ്ങനെ.
സെപ്റ്റംബര്‍ ഫസ്റ്റ് വീക്കാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റെന്നാണ് അശ്വതി അടുത്തിടെ ലൈവിൽ പറഞ്ഞത്. മകൾ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു. അടുത്തയാളും സെപ്റ്റംബര്‍ ബേബിയാവുമെന്നാണ് കരുതുന്നതെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പദ്മയുമെല്ലാം എല്ലാവര്ക്കും സുപരിചിതരാണ്.