scorecardresearch

‘ചക്കപ്പഴ’ത്തിലേക്ക് തിരികെ വരുമോ? അശ്വതി ശ്രീകാന്തിന്റെ മറുപടി

രണ്ടാമതും അമ്മയാവാനൊരുങ്ങുകയാണ് അശ്വതി. ഇതോടെ താരം ചക്കപ്പഴത്തിൽനിന്നും പിന്മാറുമോയെന്ന് സംശയത്തിലായിരുന്നു ആരാധകർ

aswathy sreeekanth, artist, ie malayalam

കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

രണ്ടാമതും അമ്മയാവാനൊരുങ്ങുകയാണ് അശ്വതി. മകൾ പത്മയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി എത്തുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചിരുന്നു. ഇതോടെ താരം ചക്കപ്പഴത്തിൽനിന്നും പിന്മാറുമോയെന്ന് സംശയത്തിലായിരുന്നു ആരാധകർ. ഇപ്പോഴിതാ അതിനുളള മറുപടി ലൈവിലൂടെ പറഞ്ഞിരിക്കുകയാണ് അശ്വതി.

”ചക്കപ്പഴത്തിലേക്ക് അഭിനയിക്കാൻ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇപ്പോൾ ഏഴാം മാസമാണ്. പറ്റുന്ന അത്രയും വർക്ക് ചെയ്യണമെന്നാണ് വിചാരിച്ചത്. ചക്കപ്പഴം ലൊക്കേഷൻ ഞാൻ താമസിക്കുന്നതിന് അടുത്താണ്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോഴത്തെ സാഹചര്യമൊക്കെ മാറിയാൽ കുറച്ചു നാൾ കൂടി ഷൂട്ടിന് പോവണമെന്നാണ് ആഗ്രഹിക്കുന്നത്,” അശ്വതി പറഞ്ഞു.

Read More: ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്, പക്ഷേ ചെയ്യുന്നത്; സത്യാവസ്ഥ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

കൂട്ടത്തിൽ ശരിക്കും ലോട്ടറി അടിച്ചത് തനിക്കാണെന്നും അശ്വതി പറഞ്ഞു. ”എല്ലാവര്‍ക്കും ജോലിക്ക് പോവാന്‍ പറ്റാത്തതിന്റെ വിഷമമാണ്. എനിക്ക് ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഗ്യാപ് കിട്ടിയതിന്റെ സന്തോഷമാണ്. ഗര്‍ഭാവസ്ഥയില്‍ മുഴുവനും ജോലി ചെയ്യണമെന്നൊക്കെ തീരുമാനിച്ചയാളാണ് ഞാന്‍. പക്ഷേ ഗർഭകാല സമയത്ത് ഇത്രയും ഗ്യാപ് കിട്ടിയത് സന്തോഷമാണ്. വീട്ടിലിരിക്കാനും സെല്‍ഫ് പാംപറിങ്ങുമൊക്കെ ചെയ്യാനുള്ള അവസരമാണ് ലഭിച്ചത്,” അശ്വതി പറഞ്ഞു. ഇപ്പോൾ ഓൺലൈനിലൂടെ യോഗ പ്രാക്ടീസൊക്കെ തുടങ്ങി. പാട്ട് കേള്‍ക്കുക, പഴയ സിനിമകള്‍ കാണുക ഇതൊക്കെയാണ് ഇപ്പോഴത്തെ വിനോദമെന്നും അശ്വതി വ്യക്തമാക്കി.

ചക്കപ്പഴം ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണെന്നും അശ്വതി പറഞ്ഞു. എങ്ങനെയെങ്കിലും ചിത്രീകരണം തുടങ്ങാനാവില്ല. സുരക്ഷയൊക്കെ നോക്കിയേ ചെയ്യാനാവൂ, മാസ്‌ക് വച്ച് അഭിനയിക്കാനാവില്ലല്ലോ, മാത്രമല്ല ഒരുപാട് പേര്‍ ഒരുമിച്ച് ഒരു വീട്ടിൽ വച്ചല്ലേ ഷൂട്ട്. ഒരുപാട് മണിക്കൂറുകൾ ആർട്ടിസ്റ്റുകളും ക്രൂവും അവിടെ സമയം ചെലവിടണം. അത് ഭയങ്കര റിസ്കാണ്. അതാണ് ഷൂട്ട് തുടങ്ങാത്തതെന്നും താരം ലൈവിൽ പറഞ്ഞു.

എന്നാണ് ഡേറ്റ് എന്ന ചോദ്യത്തിന് ഇനിയും 3 മാസമുണ്ടെന്നും സെപ്റ്റംബര്‍ ഫസ്റ്റ് വീക്കാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റെന്നും അശ്വതി പറഞ്ഞു. പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു. അടുത്തയാളും സെപ്റ്റംബര്‍ ബേബിയാവുമെന്നാണ് കരുതുന്നതെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Chakkappazham star aswathy sreeekanth live511047