ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിൽ അമ്മ ലളിതയുടെ വേഷം അവതരിപ്പിക്കുന്നത് സബീറ്റ ജോർജ് ആണ്. ലോക കാൻസർ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ മനോഹരമായൊരു കുറിപ്പ് എഴുതിയിരിക്കുകയാണ് സബീറ്റ.

Read More: കാർത്തുമ്പിയും മാണിക്യനുമായി ലക്ഷ്മി നക്ഷത്രയും ഷിയാസും; വൈറൽ വീഡിയോ

”കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം കൊടുങ്കാറ്റുകൾക്കിടയിലൂടെ എന്റെ കപ്പൽ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് ഞാൻ പഠിക്കുന്നു. ലോക കാൻസർ ദിനത്തിൽ എല്ലാ കാൻസർ പോരാളികളെയും കുറിച്ച് ചിന്തിക്കുന്നു. നിങ്ങളുടെ പ്രത്യാശയും ഊർജ്ജസ്വലതയും കൊണ്ട് നിങ്ങൾ എല്ലാവരും ഞങ്ങളെ പ്രചോദിപ്പിക്കുന്നു,” സബീറ്റ കുറിച്ചു.

 

View this post on Instagram

 

A post shared by BeingSabitta (@sabittageorge)

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ് പി ശ്രീകുമാർ ആണ് ചക്കപ്പഴം പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളായ അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by BeingSabitta (@sabittageorge)

 

View this post on Instagram

 

A post shared by BeingSabitta (@sabittageorge)

പരമ്പരയിൽ ഉത്തമന്റെ അച്ഛനായ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അമൽ രാജ്ദേവാണ് അവതരിപ്പിക്കുന്നത്. ഉത്തമന്റെ സഹോദരി പിങ്കി (പൈങ്കിളി), സഹോദരൻ സുമേഷ് (തുരുമ്പ് സുമേഷ്) എന്നിവരെ യഥാക്രമം ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയും അവതരിപ്പിക്കുന്നു. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുൻ സോമശേഖറാണ് പൈങ്കിളിയുടെ ഭർത്താവ് ശിവനായി എത്തുന്നത്. രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ഒരോ ആഴ്ചയും ചക്കപ്പഴത്തിന്റെ കഥ വികസിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook