Chakkappazham Serial Actress Sabitta George: ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സബീറ്റ. സീരിയലിൽ തന്റെ മകനായി അഭിനയിക്കുന്ന എസ് പി ശ്രീകുമാറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സബീറ്റ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“അങ്ങനെ എന്റെ സത്സ്വഭാവിയും കുടുംബത്തെ പോറ്റുന്നവനുമായ മൂത്ത മകന്റെ പിറന്നാളും ഇങ്ങെത്തി. നീയൊരു യഥാർത്ഥ ആർട്ടിസ്റ്റാണ്, കൂടെ വർക്ക് ചെയ്യാനും നിന്നിൽ നിന്നും പഠിക്കാനും കഴിയുന്നത് അനുഗ്രഹമായി കരുതുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ മറ്റുള്ളവരോട് ഏറെ സ്നേഹവും കരുതലുമുള്ള വ്യക്തിയാണ് നീയെന്ന് എനിക്കറിയാം. നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ.” സബീറ്റ കുറിക്കുന്നു.
‘ചക്കപ്പഴം’ സീരിയലിൽ സബീറ്റ അവതരിപ്പിക്കുന്ന ലളിത എന്ന കഥാപാത്രത്തിന്റെ മൂത്തമകൻ ഉത്തമനായാണ് ശ്രീകുമാർ എത്തുന്നത്.
Read more: പച്ചമലർ പൂവ് നീ ഉച്ചിമലർ തേന്; വൈറലായി ശ്രീകുമാറിന്റെ പാട്ട്
അടുത്തിടെ, അകാലത്തിൽ വിട പറഞ്ഞ തന്റെ മകൻ മാക്സ്വെല്ലിനെ കുറിച്ച് സബീറ്റ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.
“എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവർഷം, അമ്മയുടെ കണ്ണീരു തോർന്നിട്ടും. നാലു വർഷം മുൻപ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്സ് ബോയ്… അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാൻ ഒരു അവസരം സർവ്വേശ്വരൻ തന്നാൽ ഒരു നിമിഷം പോലും ഞാൻ മടിച്ചു നിൽക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയതിനാൽ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല,” സബീറ്റ കുറിച്ചു.
View this post on Instagram
രണ്ടു മക്കളിൽ മൂത്തയാളാണ് മാക്സ് വെൽ. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മാക്സ് 2017ലാണ് മരിച്ചത്. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്.
കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്തു വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി.
ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.
Read more: Chakkapazham: മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ‘ചക്കപ്പഴം’ താരം ശ്രുതി