Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Chakkappazham: ഒരു കാരറ്റ് ജ്യൂസ് ഉണ്ടാക്കിയ പൊല്ലാപ്പ്; വീഡിയോ

Chakkappazham: ചക്കപ്പഴത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Chakkappazham Serial: ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പുതിയ ഹാസ്യ പരമ്പര കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്.

Chakkappazham Serial Cast: സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ് പി ശ്രീകുമാർ ആണ് പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളായ അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

Read more: പച്ചമല പൂവ് നീ ഉച്ചിമല തേന്; വൈറലായി ശ്രീകുമാറിന്റെ പാട്ട്

പരമ്പരയിൽ ഉത്തമന്റെ അച്ഛനായ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അമൽ രാജ്ദേവാണ് അവതരിപ്പിക്കുന്നത്. അമ്മ ലളിതയുടെ വേഷത്തിൽ എത്തുന്നത് സബീറ്റ ജോർജ് ആണ്. ഉത്തമന്റെ സഹോദരി പിങ്കി (പൈങ്കിളി), സഹോദരൻ സുമേഷ് (തുരുമ്പ് സുമേഷ്) എന്നിവരെ യഥാക്രമം ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയും അവതരിപ്പിക്കുന്നു. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുൻ സോമശേഖറാണ് പൈങ്കിളിയുടെ ഭർത്താവ് ശിവനായി എത്തുന്നത്. രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ഒരോ ആഴ്ചയും ചക്കപ്പഴത്തിന്റെ കഥ വികസിക്കുന്നത്.

Chakkappazham Latest Episode: ചക്കപ്പഴത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. ഒരു ജ്യൂസ് വരുത്തിയ പൊല്ലാപ്പുകളാണ് എപ്പിസോഡിൽ കാണിക്കുന്നത്.

Chakkappazham Flowers TV Latest Episode

ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Read more: Chakkappazham: ലോകത്ത് ഒരു അമ്മായിയമ്മയ്ക്കും ഇത്രേം സൗന്ദര്യം കൊടുക്കല്ലേ ദൈവമേ; ശ്രദ്ധ നേടി അശ്വതിയുടെ പോസ്റ്റ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham latest episode juice episode

Next Story
Bigg Boss Malayalam: ഭാഗ്യലക്ഷ്മിയും നോബിയും മുതൽ ആര്യ ദയാൽ വരെ; ബിഗ് ബോസ് മത്സരാർത്ഥികൾ ഇവരൊക്കെയോ?Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com