ശ്രീകുമാറിന് സ്നേഹയും അശ്വതിയും ചേർന്നൊരുക്കിയ പിറന്നാൾ സർപ്രൈസ്; വീഡിയോ

റീൽ വൈഫും റിയൽ വൈഫും ചേർന്നൊരുക്കിയ പിറന്നാൾ സർപ്രൈസ് എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് സ്നേഹ കുറിക്കുന്നത്

Chakkappazham, Chakkappazham latest episode, Chakkappazham latest episode aswathy sreekanth, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം

Chakkappazham Serial: ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പുതിയ ഹാസ്യ പരമ്പര കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്.

Read more: Bigg Boss Malayalam 3: ബിഗ് ബോസ് വീട്ടിലെ പുതിയ അതിഥികൾ

സീരിയലിന്റെ ലൊക്കേഷൻ വിശേഷങ്ങളും ലൊക്കേഷനിലെ കൊച്ചുകൊച്ചു തമാശകളുമെല്ലാം താരങ്ങൾ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ് പി ശ്രീകുമാർ ആണ് പരമ്പരയിലെ നായകനായി എത്തുന്നത്. ശ്രീകുമാറിന്റെ ഭാര്യയും ‘മറിമായ’ത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയുമായ സ്നേഹ ശ്രീകുമാർ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്നേഹയും ‘ചക്കപ്പഴ’ത്തിൽ ശ്രീകുമാറിന്റെ ഭാര്യയായി അഭിനയിക്കുന്ന അശ്വതി ശ്രീകാന്തും ചേർന്നാണ് ശ്രീകുമാറിനായി ഈ പിറന്നാൾ സർപ്രൈസ് ഒരുക്കിയത്.

Read more: സത്‌സ്വഭാവിയും കുടുംബസ്നേഹിയുമായ എന്റെ മൂത്തപുത്രൻ; ശ്രീകുമാറിന് ആശംസകളുമായി സബീറ്റ

ഭർത്താവിനൊപ്പം ‘ചക്കപ്പഴ’ത്തിന്റെ ലൊക്കേഷനിൽ എത്തിയ സ്നേഹ അശ്വതിയ്ക്കും ശ്രീകുമാറിന്റെ സഹോദരിയുടെ വേഷത്തിലെത്തുന്ന ശ്രുതി രജനികാന്തിനും ഒപ്പം കിം കിം ഡാൻസ് അവതരിപ്പിക്കുന്ന വീഡിയോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

Chakkappazham Serial Cast: മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളായ അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

Read more: പച്ചമല പൂവ് നീ ഉച്ചിമല തേന്; വൈറലായി ശ്രീകുമാറിന്റെ പാട്ട്

പരമ്പരയിൽ ഉത്തമന്റെ അച്ഛനായ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അമൽ രാജ്ദേവാണ് അവതരിപ്പിക്കുന്നത്. അമ്മ ലളിതയുടെ വേഷത്തിൽ എത്തുന്നത് സബീറ്റ ജോർജ് ആണ്. ഉത്തമന്റെ സഹോദരി പിങ്കി (പൈങ്കിളി), സഹോദരൻ സുമേഷ് (തുരുമ്പ് സുമേഷ്) എന്നിവരെ യഥാക്രമം ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയും അവതരിപ്പിക്കുന്നു. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുൻ സോമശേഖറാണ് പൈങ്കിളിയുടെ ഭർത്താവ് ശിവനായി എത്തുന്നത്. രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ഒരോ ആഴ്ചയും ചക്കപ്പഴത്തിന്റെ കഥ വികസിക്കുന്നത്.

Chakkappazham Latest Episode: ചക്കപ്പഴത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. പൈങ്കിളി ജോലിയ്ക്ക് പോയതിനു പിന്നാലെ ആശയിലും ജോലിയ്ക്ക് പോവാനുള്ള ആഗ്രഹം വളരുകയാണ്. ഇക്കാര്യം വീട്ടിൽ അവതരിപ്പിച്ചെങ്കിലും വീട്ടിലെ അംഗങ്ങളുടെ സഹായത്തോടെ ആ ആഗ്രഹത്തിനു തടയിടാനുള്ള ഉത്തമന്റെ ശ്രമങ്ങളാണ് പുതിയ എപ്പിസോഡിന്റെ ഹൈലൈറ്റ്.

Chakkappazham Flowers TV Latest Episode

ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Read more: Chakkappazham: ലോകത്ത് ഒരു അമ്മായിയമ്മയ്ക്കും ഇത്രേം സൗന്ദര്യം കൊടുക്കല്ലേ ദൈവമേ; ശ്രദ്ധ നേടി അശ്വതിയുടെ പോസ്റ്റ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham latest episode aswathy sreeekanth sneha sreekumar birthday surprise video

Next Story
Bigg Boss Malayalam 3: മിഷേൽ തെറ്റിച്ചത് ബിഗ് ബോസിലെ നിയമങ്ങൾ; രോഷാകുലനായി മോഹൻലാൽBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 5, bigg boss malayalam season 3 february 27 episode, Bigg Boss malayalam day 12, bigg boss malayalam season 3 today episode, bigg boss malayalam, mohanlal bigg boss malayalam, moanlal, bigg boss malayalam 3, bigg boss malayalam season 3, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 3 participants, bigg boss malayalam season 3 contestants, bigg boss malayalam season 3 house, bigg boss malayalam 2021, Mohanlal angry to michelle and firoz
The moderation of comments is automated and not cleared manually by malayalam.indianexpress.com