Latest News

Chakkappazham: പ്രായം വെറും അക്കങ്ങളല്ലേ? സബിറ്റയ്ക്ക് ജന്മദിനാശംസകളുമായി അശ്വതി

Chakkappazham: പരമ്പരയിൽ തന്റെ കഥാപാത്രത്തിന്റെ അമ്മായിയമ്മയായി എത്തുന്ന സബിറ്റ ജോർജിന് ജന്മദിനാശംസകൾ നേരുകയാണ് അശ്വതി

Chakkappazham, Chakkappazham latest episode, Chakkappazham today episode, Chakkappazham last episode, Chakkappazham episode 1, Chakkappazham cast, Chakka pazham cast, Chakkappazham actress name, Chakkappazham serial, Chakkappazham actress pallavi, Chakkappazham director, Chakkappazham cast lakshmi, Chakkappazham cast lalitha, Chakkappazham episodes, Aswathy Sreeekanth, Aswathy Sreeekanth photos, Aswathy Sreeekanth videos, Aswathy Sreeekanth chakkappazham, അശ്വതി ശ്രീകാന്ത്, ചക്കപ്പഴം, sabitta george, sabitta george age

Chakkappazham Serial: മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. അടുത്തിടെ അഭിനയത്തിലും അശ്വതി അരങ്ങേറ്റം കുറിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പുതിയ ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

‘ചക്കപ്പഴ’ത്തിൽ ആശയെന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയാണിത്. ലൊക്കേഷനിലെ രസകരമായ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അശ്വതി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

പരമ്പരയിൽ അശ്വതി അവതരിപ്പിക്കുന്ന ആശയെന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മയായി എത്തുന്നത് സബിറ്റ ജോർജാണ്. സബിറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള അശ്വതിയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കരുതലുള്ള അമ്മയും സ്നേഹമുള്ള സഹോദരിയും ക്രേസി സുഹൃത്തുമാകുന്ന, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലളിതാമ്മയ്ക്ക് ജന്മദിനാശംസകൾ എന്നാണ് അശ്വതി കുറിക്കുന്നത്. പ്രായം വെറും നമ്പർ മാത്രമല്ലേ എന്നും അശ്വതി ചോദിക്കുന്നു.

സബിറ്റയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് അശ്വതി പങ്കുവയ്ക്കാറുണ്ട്. “ലോകത്ത് ഒരു അമ്മായിയമ്മയ്ക്കും ഇത്രേം സൗന്ദര്യം കൊടുക്കല്ലേ ദൈവമേ,” എന്നാണ് മറ്റൊരു പോസ്റ്റിൽ അശ്വതി കുറിക്കുന്നത്.

Read more: Chakkappazham: ആശയെ ജോലിയ്ക്ക് വിടാതിരിക്കാൻ​ ഉത്തമന്റെ വീരകൃത്യങ്ങൾ; വീഡിയോ

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

Read: പച്ചമലർ പൂവ് നീ ഉച്ചിമലർ തേന്; വൈറലായി ശ്രീകുമാറിന്റെ പാട്ട്

കുടുംബത്തിലെ മരുമകളും നായികയുമാണ് അശ്വതിയുടെ കഥാപാത്രമായ ആശ. ആശയുടെ ഭർത്താവ് ഉത്തമനായി എത്തുന്നത് എസ് പി ശ്രീകുമാർ ആണ്. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമൻ എന്ന കഥാപാത്രം. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുനും സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Read more: കൊന്നാലും പല്ല് കാണിച്ച് ചിരിക്കില്ലെന്ന് വാശിയുള്ള പെൺകുട്ടി, അവളിപ്പോ എവിടെയാണാവോ? കലാലയ ഓർമ പങ്കുവച്ച് അശ്വതി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham latest episode aswathy sreeekanth lakshmi sabitta george birthday

Next Story
ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ മത്സരിക്കുന്നുണ്ടോ? അർജുന്റെ മറുപടിarjun, big boss, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com