പ്രേക്ഷക പ്രീതി ഏറേ നേടിയ പരമ്പരയാണ് ‘ചക്കപ്പഴം’. ഫ്‌ളവേഴ്‌സ് ടി വി യില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ രണ്ടാം സീസണാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലേയ്ക്കു എത്തുന്നത്. സീരിയലിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. ചക്കപ്പഴത്തില്‍ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബീറ്റ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സീരിയലില്‍ ‘കുഞ്ഞുണ്ണി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമല്‍ രാജ്‌ദേവിന്റെ വിവാഹ വാര്‍ഷികാഘോഷ ചിത്രങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കുഞ്ഞുണ്ണിയുടെ അമ്മ വേഷത്തിലെത്തുന്ന ഇന്ദിര ദേവിയെയും ചിത്രങ്ങളില്‍ കാണാം. സീരിയലില്‍ അമലിന്റെ ഭാര്യ കഥാപാത്രമായ ലളിതയായാണ് സബീറ്റ സ്‌ക്രീനിലെത്തുന്നത്. അനവധി ആരാധകരും ചിത്രങ്ങള്‍ക്കു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
ഓഫ് സ്‌ക്രീനിലും നല്ല അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ചക്കപ്പഴത്തിലെ അഭിനേതാക്കള്‍. ഇതിനു മുന്‍പ് നടി അശ്വതിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിനും അഭിനേതാക്കള്‍ എല്ലാവരും എത്തിയിരുന്നു.
ആര്‍ ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പരമ്പരയ്ക്ക് സ്‌ക്രിപ്പ്റ്റ് രചിച്ചത് ഷമീര്‍ ഖാന്‍ ആണ്. 231 എപ്പിസോഡുകള്‍ പരമ്പരയുടെ ആദ്യ സീസണില്‍ സംപ്രേഷണം ചെയ്തിരുന്നു. അശ്വതി മികച്ച നടിയ്ക്കുളള സംസ്ഥാന ടെലിവിഷൻ അവാര്‍ഡ് നേടിയത് ‘ചക്കപ്പഴ’ ത്തിലൂടെയായിരുന്നു. സുമേഷിനെ അവതരിപ്പിച്ച റാഫിയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും ലഭിച്ചിരുന്നു.