മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ പോപ്പുലറായ സീരിയലാണ് ‘ചക്കപ്പഴം’. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിനു അനവധി ആരാധകരാണുള്ളത്. സീരിയലിലെ ഒരോ കഥാപാത്രങ്ങളെയും സംപ്രേഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കാണികൾ ഏറ്റെടുത്തിരുന്നു. സീരിയലിൽ പൈങ്കിളി എന്ന കഥാപാത്രമായി വേഷമിടുന്നത് ശ്രുതി രജനികാന്താണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ശ്രുതി ഫൊട്ടൊഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഹിമാചൽ പ്രദേശിൽ അവധി ആഘോഷമാക്കുകയാണിപ്പോൾ ശ്രുതി. അവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ശ്രുതിയുടെ പ്രെഫൈലിൽ നിറയുന്നത്. ഹിമാചൽ പ്രദേശിലെ പ്രാദേശിക വസ്ത്രമണിഞ്ഞുള്ള ശ്രുതിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അനവധി ആരാധക കമന്റുകളും ചിത്രങ്ങൾക്കു താഴെ നിറയുന്നുണ്ട്.
ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ചക്കപ്പഴം. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, അമൽ രാജ് ദേവ്,റാഫി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.കഴിഞ്ഞദിവസം ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അർജുൻ സീരിയലിലേക്ക് തിരിച്ചെത്തിയിരുന്നു. ചക്കപ്പഴത്തിലേക്ക് ഒരാൾ തിരിച്ചെത്തുമ്പോൾ മറ്റൊരാൾ സീരിയിൽ നിന്ന് പോകുന്നു എന്ന വാർത്തയാണ് ആരാധകരെ സങ്കടത്തിലാക്കിയത്. സീരിയലിലെ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബീറ്റയാണ് ചില പ്രത്യേക കാരണങ്ങളാൽ സീരിയൽ വിടുന്നു എന്ന കുറിപ്പ് കഴിഞ്ഞ ദിവസം പങ്കുവച്ചത്.