Chakkappazham Serial Actress Sabitta George: ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സബീറ്റ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഞ്ച് വർഷം മുൻപ് തന്നെ വിട്ടുപിരിഞ്ഞ മകൻ മാക്സ്‌വെല്ലിന് ജന്മദിനാശംസകൾ നേരുകയാണ് സബീറ്റ.
“എന്റെ സുന്ദരന് ഇന്ന് 17 വയസ്സ് തികയുമായിരുന്നു. സ്വർഗത്തിൽ ഇരുന്നു എന്റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവും ഒക്കെ കാണുന്നുടെന്നു അമ്മക്കറിയാം. ജന്മദിനാശംസകൾ മാക്സി. നിന്നെ മിസ് ചെയ്യുന്നു,” സബീറ്റ കുറിക്കുന്നു.
Read more: സത്‌സ്വഭാവിയും കുടുംബസ്നേഹിയുമായ എന്റെ മൂത്തപുത്രൻ; ശ്രീകുമാറിന് ആശംസകളുമായി സബീറ്റ
സബീറ്റയുടെ രണ്ടു മക്കളിൽ മൂത്തയാളാണ് മാക്സ് വെൽ. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മാക്സ് 2017ലാണ് മരിച്ചത്. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്.
കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്തു വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി.
ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.