Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

അച്ഛമ്മയുടെ മുത്തിന് ആശംസകൾ; ലക്ഷ്മിയെ ചേർത്തു പിടിച്ച് സബീറ്റ

“ഓൺ സ്ക്രീനിലെ എന്റെ മൂത്ത പേരക്കുട്ടി പല്ലവിയ്ക്ക് ജന്മദിനത്തിൽ ആലിംഗനങ്ങൾ”

Chakkapazham, Sabitta George, Pallavi

‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി ഉണ്ണികൃഷ്ണൻ. പരമ്പരയിൽ അശ്വതി ശ്രീകാന്തിന്റെയും​ ശ്രീകുമാറിന്റെയും മകൾ പല്ലവി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, തന്റെ ഓൺ സ്ക്രീൻ പേരക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ‘ചക്കപ്പഴ’ത്തിലെ മുതിർന്നതാരമായ സബീറ്റ ജോർജ്.

“ഏറ്റവും ഭംഗിയുള്ള ചിരിയുള്ള, ഓൺ സ്ക്രീനിലെ എന്റെ മൂത്ത പേരക്കുട്ടി പല്ലവിയ്ക്ക് ജന്മദിനത്തിന്റെ എന്റെ ആലിംഗനങ്ങൾ. അച്ഛമ്മയുടെ പ്രിയപ്പെട്ട ലക്ഷ്മിക്കുട്ടി എന്നും അനുഗ്രഹീതയായിരിക്കൂ,” എന്നാണ് സബീറ്റ കുറിക്കുന്നത്.

കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ ലക്ഷ്മിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ലക്ഷ്മിയുടെ പേരിൽ ഏറെ ഫാൻസ് ഗ്രൂപ്പുകളും സജീവമാണ്.

Read more: കുട്ടിപ്പട്ടാളത്തിനൊപ്പം; ചിത്രങ്ങളുമായി സബീറ്റ ജോർജ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkappazham actress lekshmi unnikrishnan pallavi birthday sabitta george wishes

Next Story
ആ നഷ്ടം നികത്താനാവില്ല; കുടുംബത്തിലെ രണ്ട് അപ്രതീക്ഷിത മരണങ്ങളെ കുറിച്ച് സൗഭാഗ്യsowbhagya venkitesh, arjun somasekhar, arjun somasekhar father death, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ
The moderation of comments is automated and not cleared manually by malayalam.indianexpress.com