ജനപ്രിയ പരമ്പരയായ ചക്കപ്പഴ’ത്തിൽ നിന്നും നടന്‍ ശ്രീകുമാർ പിന്മാറി. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്.
‘നമസ്കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങൾ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാൻ തുടരുന്നില്ല. എന്റെ കലാജീവിതത്തിൽ എന്നും നിങ്ങൾ തന്നു കൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകൾക്കും പ്രോഗ്രാമുകൾക്കും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതൽ വിശേഷങ്ങൾ വഴിയേ അറിയിക്കാം,’ ശ്രീകുമാര്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.
അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ് പി ശ്രീകുമാർ ആണ് പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്.
Read Here: Chakkapazham: മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ‘ചക്കപ്പഴം’ താരം ശ്രുതി