Chakkapazham serial fame Sruthi Rajinikanth: ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. ശ്രുതിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുണ്ടും ചട്ടയുമണിഞ്ഞ് നാടൻ പെൺകൊടിയായാണ്​ ശ്രുതി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

View this post on Instagram

@jithinbabu_jb

A post shared by (@shruthi_rajanikanth) on

മോഡേൺ വസ്ത്രങ്ങളും നാടൻ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന ശ്രുതി ഇടയ്ക്ക് തന്റെ മോഡലിംഗ് ചിത്രങ്ങളും ഫോട്ടോഷൂട്ട് പടങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

@light__stories

A post shared by (@shruthi_rajanikanth) on

നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻപിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

Read more: കണ്ണകിയായി ഉമാ നായർ; എന്നും ഈ മാസ്സ് ലേഡിയോട് ആരാധനയെന്ന് താരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook