scorecardresearch

നിറവയറുമായി ശ്രുതി; കിടക്കാൻ നേരം എന്റെ തലയണ കണ്ടില്ലെങ്കിൽ നീ അടി മേടിക്കുമെന്ന് അശ്വതി

ഒരാഴ്ച മുൻപേ വെഡ്ഡിംഗ് ഫോട്ടോ, ഇപ്പോൾ പ്രഗനന്റ് ഫോട്ടോ ഇതെന്താ സംഭവം എന്നാണ് ആരാധകരുടെ ചോദ്യം

ഒരാഴ്ച മുൻപേ വെഡ്ഡിംഗ് ഫോട്ടോ, ഇപ്പോൾ പ്രഗനന്റ് ഫോട്ടോ ഇതെന്താ സംഭവം എന്നാണ് ആരാധകരുടെ ചോദ്യം

author-image
Television Desk
New Update
Sruthi Rajinikanth, Aswathy Sreekanth, chakkapazham serial painkili, Chakkapazham serial pinky, Sruthi rajanikanth video, Chakkappazham, Chakkappazham latest episode, ശ്രുതി രജനീകാന്ത്, ചക്കപ്പഴം, ചക്കപ്പഴം പൈങ്കിളി

Chakkapazham serial fame Sruthi Rajinikanth: ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന 'ചക്കപ്പഴം' എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്​ ശ്രുതി.

Advertisment

ഇപ്പോഴിതാ, ശ്രുതി പങ്കുവച്ച ഒരു ചിത്രവും അതിന് അശ്വതി ശ്രീകാന്ത് അടക്കമുള്ള സഹതാരങ്ങൾ നൽകിയ മറുപടിയുമാണ് ശ്രദ്ധ കവരുന്നത്. ഒരു ഗർഭിണിയെ പോലെ നിറവയറുമായി നിൽക്കുന്ന ചിത്രമാണ് ശ്രുതി പോസ്റ്റ് ചെയ്തത്. "സംഭവം കൊള്ളാം, ഞാൻ കിടക്കാൻ നോക്കുമ്പോ തലയണ കണ്ടില്ലേൽ നീ മേടിക്കും," എന്നായിരുന്നു ചിത്രത്തിന് അശ്വതി ശ്രീകാന്തിന്റെ കമന്റ്.

publive-image

ഒരാഴ്ച മുൻപേ വെഡ്ഡിംഗ് ഫോട്ടോ, ഇപ്പോൾ പ്രഗനന്റ് ഫോട്ടോ, ഇതെന്താ സംഭവം എന്നാണ് ആരാധകരുടെ കമന്റ്. ഇന്നലെ വരെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ എന്നാണ് മറ്റൊരാളുടെ കമന്റ്.

Advertisment

അടുത്തിടെ വൈറലായ 'തൈരു മൊളക് തൊണ്ടാട്ടം' പാട്ടിന് ചുവടുവെച്ചുകൊണ്ടുള്ള ശ്രുതിയുടെ ഡാൻസും വൈറലായിരുന്നു. പാട്ടിനൊപ്പം രസകരമായ ഭാവങ്ങളുമായാണ് ശ്രുതിയുടെ ചുവടുവെപ്പ്.

നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ 'എട്ടു സുന്ദരികളും ഞാനും' എന്ന പരമ്പരയിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത 'ചിലപ്പോൾ പെൺകുട്ടി'എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

Read more: Chakkapazham: ഇതൊരു കിളിമഞ്ചാരോ സ്റ്റൈൽ ഷൂട്ട്; ചിത്രങ്ങളുമായി ‘ചക്കപ്പഴം’ താരം ശ്രുതി

Chakkappazham Sitcom Flowers Tv

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: