ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ശ്രുതി.
ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിലൂടെ പുതിയ ഒരു ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. കഥകളി വേഷത്തിൽ നിൽക്കുന്ന അച്ഛനോടൊപ്പമുള്ള ചിത്രമാണ് ശ്രുതി പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഏറ്റവും പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തിൽ അച്ഛനും അച്ഛന്റെ കരവലയത്തിൽ ഞാനും അമ്പലപ്പുഴ കൃഷ്ണന്റെ മണ്ണിൽ, ഇതിൽ പരം സുകൃതം എന്തുണ്ട്” എന്ന് കുറിച്ചുകൊണ്ടാണ് ശ്രുതി ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശ്രുതി ഇടക്ക് തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും രസകരമായ വീഡിയോകളും ഷെയർ ചെയ്യാറുണ്ട്.
Also read: പൈങ്കിളി എന്റെ ലൈഫ്സ്റ്റൈൽ തന്നെ മാറ്റി; ‘ചക്കപ്പഴം’ വിശേഷങ്ങളുമായി ശ്രുതി
നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.