കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം; ഫൊട്ടോഷൂട്ട് ചിത്രവുമായി ശ്രുതി

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശ്രുതി ഇടക്ക് തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും രസകരമായ വീഡിയോകളും ഷെയർ ചെയ്യാറുണ്ട്

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്​ ശ്രുതി.

ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിലൂടെ പുതിയ ഒരു ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. കൽപ്പണിക്കാരിയുടെ വേഷത്തിലുള്ള ഫൊട്ടോഷൂട്ട് ചിത്രമാണ് ശ്രുതി പങ്കുവച്ചിരിക്കുന്നത്. “കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം” എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശ്രുതി ഇടക്ക് തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും രസകരമായ വീഡിയോകളും ഷെയർ ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

Also read: അനൂപിന്റെ ‘കുഞ്ഞി’യുടെ വിവാഹാഘോഷത്തിൽ മണിക്കുട്ടൻ; വീഡിയോ

നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

Also read: പൈങ്കിളി എന്റെ ലൈഫ്സ്റ്റൈൽ തന്നെ മാറ്റി; ‘ചക്കപ്പഴം’ വിശേഷങ്ങളുമായി ശ്രുതി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chakkapazham serial shruthi rajinikanth instagram post latest photo

Next Story
അനൂപിന്റെ ‘കുഞ്ഞി’യുടെ വിവാഹാഘോഷത്തിൽ മണിക്കുട്ടൻ; വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express