scorecardresearch

പൈങ്കിളിക്കു ചക്കപ്പഴം കുടുംബത്തിന്റെ പിറന്നാൾ ആശംസ

‘നാത്തൂന്റെ പ്രിയപ്പെട്ട പൈങ്കിളിയ്ക്ക് പിറന്നാൾ ആശംസകൾ’ എന്ന് കുറിച്ചുകൊണ്ടാണ് അശ്വതി ആശംസ നേർന്നിരിക്കുന്നത്

Shruthi Rajinikanth, Sruthi Rajinikanth interview, Sruthi Rajinikanth chakkappazham family photos, chakkapazham serial painkili, Chakkapazham serial pinky, Sruthi rajanikanth video, Chakkappazham, Chakkappazham latest episode, ശ്രുതി രജനീകാന്ത്, ചക്കപ്പഴം, ചക്കപ്പഴം പൈങ്കിളി, Indian express malayalam, IE malayalam

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. 

ഇന്ന് ശ്രുതിയുടെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ ചക്കപ്പഴം കുടുംബത്തിലെ താരങ്ങളെല്ലാം പ്രിയപ്പെട്ട പൈങ്കിളിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. അശ്വതി ശ്രീകാന്ത്, സബിറ്റ ജോർജ്, അമൽ രാജ്ദേവ്, ലക്ഷ്മി ഉണ്ണികൃഷ്‌ണൻ തുടങ്ങിയ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ശ്രുതിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

‘നാത്തൂന്റെ പ്രിയപ്പെട്ട പൈങ്കിളിയ്ക്ക് പിറന്നാൾ ആശംസകൾ’ എന്ന് കുറിച്ചുകൊണ്ടാണ് അശ്വതി ആശംസ നേർന്നിരിക്കുന്നത്. ‘അഭിമാനത്തോടെ ഒരു അമ്മ റീൽ മകൾക്ക് ജന്മദിനാശംസകൾ നേരുന്നു’ എന്നാണ് ശ്രുതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സബിറ്റ കുറിച്ചിരിക്കുന്നത്. ‘പപ്പായുടെ പ്രിയപ്പെട്ട പൈങ്കൂസിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ’ എന്നായിരുന്നു അമൽ രാജ്ദേവ് കുറിച്ചത്.

നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയലിലേക്ക് എത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

Also Read: ഇതിലാരാ അമ്മ; അമൃതയോട് ചോദ്യങ്ങളുമായി ആരാധകർ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Chakkapazham serial shruthi rajinikanth birthday wishes from co stars

Best of Express