Chakkappazham serial fame Sruthi Rajinikanth: ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്.
Read more: വേദിയിൽ ഒന്നിച്ചെത്തി പാട്ടുപാടി ചുവടുവെച്ച് മൃദുലയും യുവയും; വീഡിയോ
നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻപിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ‘എട്ടു സുന്ദരികളും ഞാനും’ എന്ന സീരിയലിൽ നിന്നുള്ള ഒരു പഴയ ചിത്രം പങ്കുവയ്ക്കുകയാണ് താരമിപ്പോൾ.
View this post on Instagram
ശ്രുതിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘യന്തിരനി’ലെ ‘കിളിമഞ്ചാരോ’ പാട്ട് സീനിലെ ഐശ്വര്യ റായിയുടെ വസ്ത്രങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ശ്രുതിയുടെ കോസ്റ്റ്യൂം. ചിത്രങ്ങൾ വൈറലാവുകയാണ്.
View this post on Instagram
View this post on Instagram
മോഡേൺ വസ്ത്രങ്ങളും നാടൻ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന ശ്രുതി ഇടയ്ക്ക് തന്റെ മോഡലിങ് ചിത്രങ്ങളും ഫോട്ടോഷൂട്ട് പടങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
ജോസഫേ.. ബ്രാണ്ടി ഇല്ല നല്ല ചെത്തു കള്ള് വേണോ #mariyamishtam @jithinbabu_jb
View this post on Instagram
കരളു പങ്കിടാൻ വൈയെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ @jithinbabu_jb
View this post on Instagram
എല്ലാരും ഒലക്കുട ഇട്ടു ഫോട്ടോ ഇടുന്നു അപ്പൊ പിന്നെ ഞാനും… Happyy onam@rejithakrishnadas
പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
Read more: കണ്ണകിയായി ഉമാ നായർ; എന്നും ഈ മാസ്സ് ലേഡിയോട് ആരാധനയെന്ന് താരം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook