scorecardresearch
Latest News

റിയല്‍ ലൈഫിലെ പിറന്നാള്‍ ആഘോഷമാക്കി ചക്കപ്പഴം കുടുംബം; ചിത്രങ്ങള്‍

ചക്കപ്പഴത്തില്‍ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബീറ്റ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

Chakkappazham, Actor, Birthday

പ്രേക്ഷക പ്രീതി ഏറേ നേടിയ പരമ്പരയാണ് ‘ ചക്കപ്പഴം’. ഫ്‌ളവേഴ്‌സ് ടി വി യില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ രണ്ടാം സീസണാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലേയ്ക്കു എത്തുന്നത്. സീരിയലിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. ചക്കപ്പഴത്തില്‍ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബീറ്റ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സീരിയസലിലെ അഭിനേതാക്കള്‍ എല്ലാവരും ചേര്‍ന്ന് ഒരു പിറന്നാള്‍ ആഘോഷത്തിനു എത്തിയ ചിത്രങ്ങളാണ് സബീറ്റ ഷെയര്‍ ചെയ്തിരിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വതിയുടെ മകള്‍ പത്മയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് എല്ലാവരും ഒത്തുക്കൂടിയത്. ചക്കപ്പഴത്തിലെ പൈങ്കിളി, സുമേഷ്, കുഞ്ഞുണ്ണി എന്നീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ശ്രുതി, റാഫി, അമല്‍ എന്നിവരെയും ചിത്രങ്ങളില്‍ കാണാം.

ആര്‍ ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പരമ്പരയ്ക്ക് സ്‌ക്രിപ്പ്റ്റ് രചിച്ചത് ഷമീര്‍ ഖാന്‍ ആണ്. 231 എപ്പിസോഡുകള്‍ പരമ്പരയുടെ ആദ്യ സീസണില്‍ സംപ്രേഷണം ചെയ്തിരുന്നു. അശ്വതി മികച്ച നടിയ്ക്കുളള സംസ്ഥാന ടെലിവിഷൻ അവാര്‍ഡ് നേടിയത് ‘ചക്കപ്പഴ’ ത്തിലൂടെയായിരുന്നു. സുമേഷിനെ അവതരിപ്പിച്ച റാഫിയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും ലഭിച്ചിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Chakkapazham actress sabitta shares photo with co actors celebrating birthday

Best of Express