പ്രേക്ഷക പ്രീതി ഏറേ നേടിയ പരമ്പരയാണ് ‘ ചക്കപ്പഴം’. ഫ്ളവേഴ്സ് ടി വി യില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ചക്കപ്പഴം’ നിര്‍ത്തി എന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഇഷ്ട കഥാപാത്രങ്ങള്‍ ചെയ്തിരുന്ന അഭിനേതാക്കള്‍ പരമ്പരയില്‍ നിന്ന് വിട്ട് പോയത് ആരാധകരില്‍ നിരാശയും ഉണ്ടാക്കി. പരമ്പരയില്‍ പ്രധാന വേഷം അവതരിപ്പിച്ചിരുന്ന അശ്വതി ശ്രീകാന്ത് ഷെയര്‍ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്നത്.
പരമ്പരയിലെ പ്രേക്ഷകപ്രിയ കഥാപാത്രങ്ങളായ ഉത്തമന്, ആശ, കുഞ്ഞുണ്ണി, ലളിത, സുമേഷ്, പൈങ്കിളി എന്നിവരെ ചിത്രത്തില്‍ കാണാം. ‘ ഞങ്ങള്‍ ഒത്തുക്കൂടിയതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ചക്കപ്പഴം’ വീണ്ടും ആരംഭിക്കുകയാണോ എന്ന ചര്‍ച്ചകള്‍ കമന്റ് ബോക്സില്‍ നിറയുന്നുണ്ട്. എന്തോ ഒരു സർപ്രൈസ് വരാനുണ്ടെന്ന സൂചന ചിത്രത്തിന്റെ അടിക്കുറിപ്പിൽ അശ്വതി പങ്കുവയ്ക്കുന്നുമുണ്ട്.
ആര് ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പരമ്പരയ്ക്ക് സ്ക്രിപ്പ്റ്റ് രചിച്ചത് ഷമീര്‍ ഖാന് ആണ്. 231 എപ്പിസോഡുകള്‍ പരമ്പര സംപ്രേഷണം ചെയ്തിരുന്നു. അശ്വതി മികച്ച നടിയ്ക്കുളള സംസ്ഥാന ടെലിവിഷൻ അവാര്‍ഡ് നേടിയത് ‘ചക്കപ്പഴ’ ത്തിലൂടെയായിരുന്നു. സുമേഷിനെ അവതരിപ്പിച്ച റാഫിയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും ലഭിച്ചിരുന്നു.