ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയ താരമാണ് ചൈതന്യ പ്രകാശ്. ഇപ്പോൾ ടെലിവിഷൻ പ്രോഗ്രാമുകളിലെയും സ്ഥിരം സാന്നിധ്യമാണ് ചൈതന്യ. സിനിമയിലെ ഹിറ്റ് രംഗങ്ങൾ റിക്രിയേറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ചൈതന്യയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ, മിന്നൽ മുരളി എന്ന ചിത്രത്തിൽ ഏറെ പ്രേക്ഷകപ്രീതി നേടിയ ഗുരു സോമസുന്ദരത്തിന്റെ ഷിബുവെന്ന കഥാപാത്രത്തെ റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് ചൈതന്യ. ഇത് വേറെ ലെവൽ എന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബിരുദവിദ്യാർത്ഥിനിയാണ് പത്തനംത്തിട്ട സ്വദേശിനിയായ ചൈതന്യ. വാനമ്പാടി സീരിയലിൽ ചെറിയ വേഷം അവതരിപ്പിച്ച ചൈതന്യയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തത് സ്റ്റാർ മാജിക് പ്രോഗ്രാമാണ്. ഇൻസ്റ്റഗ്രാമിലെയും താരമാണ് ചൈതന്യ, 10 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.