/indian-express-malayalam/media/media_files/2026/01/24/celebrity-cricket-league-aryan-and-gizele-2026-01-24-18-56-00.jpg)
Celebrity Cricket League: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ആദ്യ മത്സരത്തിൽ മുംബൈ ഹീറോസിനെ തകർത്ത കേരള സ്ട്രൈക്കേഴ്സിന് പക്ഷേ ബംഗാൾ ടൈഗേഴ്സിന് മുൻപിൽ കാലിടറി. 13 റൺസിനായിരുന്നു കേരള സ്ട്രൈക്കേഴ്സിന്റെ തോൽവി. ഈ മത്സരത്തിന് ഇടയിലെ ബിഗ് ബോസ് മലയാളം താരങ്ങളായ ആര്യന്റേയും ജിസേലിന്റേയും ഒരു വിഡിയോ വൈറലായി.
അവസാന ഓവറിലേക്ക് എത്തിയ ആവേശപ്പോരാട്ടത്തിൽ പതിനൊന്നാമനായാണ് ആര്യൻ ക്രീസിലേക്ക് വന്നത്. ഒൻപത് പന്തിൽ നിന്ന് ഒരു ഫോറും ഒരു സിക്സും പറത്തി ആര്യൻ 16 റൺസ് നേടി കേരള സ്ട്രൈക്കേഴ്സിന് പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറിലെ രണ്ടാമത്തെ പന്തിൽ ബിനീഷ് കോടിയേരിയുടെ വിക്കറ്റ് വീണതോടെ കേരള സ്ട്രൈക്കേഴ്സ് ഓൾഔട്ടായി.
Also Read: Ranji Trophy: നാണംകെട്ട് കേരളം; ചണ്ഡിഗഢിനെതിരെ ഇന്നിങ്സ് തോൽവി
ബാറ്റിങ്ങിന് ഇറങ്ങാൻ പോകുന്ന സമയം ആര്യനെ മോട്ടിവേറ്റ് ചെയ്യുന്ന ജിസേലിനേയും ആര്യൻ ബാറ്റ് ചെയ്യുന്ന സമയം ആശങ്കയോടെ നിൽക്കുന്ന ജിസേലിനേയുമാണ് വിഡിയോയിൽ കാണുന്നത്. ബിഗ് ബോസിന് ശേഷവും ഇവരുടെ അടുപ്പം ഹൗസിലുണ്ടായിരുന്നത് പോലെ തന്നെ തുടരുകയാണ് എന്നാണ് ആരാധകരുടെ പ്രതികരണം.
Also Read: Indian Cricketers: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്നവർ; ടോപ് 5 ഇന്ത്യൻ താരങ്ങൾ ഇവർ
ആര്യൻ ബൗണ്ടറി നേടിയപ്പോൾ അത് ആഘോഷിക്കുന്ന ജിസേലിനേയും വിഡിയോയിൽ കാണാം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആര്യന്റെ വിക്കറ്റ് കീപ്പിങ് പ്രകടനം വലിയ കയ്യടി നേടിയിരുന്നു. മുംബൈ ഹീറോസിനെതിരായ മത്സരത്തിൽ ആര്യന്റെ മികച്ച പ്രകടനം കൊണ്ടാണ് ടീം കൂടുതൽ എക്സ്ട്രാ റൺസ് വഴങ്ങാതിരുന്നത്.
Also Read: india vs New Zealand 5th T20 tickets: ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20; 250 രൂപയ്ക്ക് ടിക്കറ്റ്; എങ്ങനെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ
ക്രിക്കറ്റിനോടുള്ള താത്പര്യം ആര്യൻ ബിഗ് ബോസ് ഹൗസിൽ വെച്ചും പറഞ്ഞിരുന്നു. പ്രൊഫഷണൽ ക്രിക്കറ്റ് താരത്തിന്റെ നിലവാരത്തിൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ആര്യന് കളിക്കാനാവുന്ന എന്നാണ് വിലയിരുത്തലുകൾ വരുന്നത്.
Read More: Sania Mirza: വീട് മനോഹരമായി അലങ്കരിച്ച് സാനിയ മിർസ; പിന്നിൽ വലിയ സർപ്രൈസ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us