/indian-express-malayalam/media/media_files/2026/02/01/akhil-marar-and-confident-group-owner-roy-cj-2026-02-01-16-50-23.jpg)
Confident Group Owner C.J Roy Death: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയായ സി.ജെ. റോയിയുടെ വിയോഗ വാർത്ത വലിയ ഞെട്ടലാണ് മലയാളികൾക്കിടയിൽ സൃഷ്ടിച്ചത്. ബിസിനസ് മേഖലയ്ക്ക് പുറമെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് എത്തിയിരുന്നു. ബിഗ് ബോസ് മലയളം സീസൺ 5 വിജയിയായ അഖിൽ മാരാർ തനിക്ക് സമ്മാനമായി സി.ജെ റോയിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപയേയും അത് ജീവിതത്തിൽ വരുത്തിയ മാറ്റത്തേയും കുറിച്ച് വ്യക്തമാക്കുന്ന വിഡിയോയാണ് പങ്കുവെച്ചത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ, "ഡോ റോയ് സി ജെ സാറിന്റെ മരണ വാർത്ത അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ഇതിന് മുൻപ് സുശാന്ത് സിങ്ങിന്റെ മരണം എന്നെ ഞെട്ടിച്ചിട്ടുണ്ട്. സ്വാഭാവിക മരണമായിരുന്നു എങ്കിലും ഡോ അബ്ദുൽ കലാം സാറിന്റെ മരണവും വേദനയുണ്ടാക്കി. ഇവരൊക്കെ നമ്മളുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവും ഇല്ലാത്തവരാണ്. എവിടെയൊക്കെയോ നമ്മൾ കണ്ടിട്ടുള്ള മുഖങ്ങൾ മാത്രമാണ് ഇവർ."
Also Read: അന്ന് ആ 10 ലക്ഷം നൽകി എന്നെ ചേർത്തുപിടിച്ചു; വിങ്ങലോടെ അനീഷ്; സി.ജെ റോയിയെ കുറിച്ചുള്ള ഓർമ്മകൾ
"എന്താണ് റോയ് സി ജെ സാറിന്റെ മരണം എന്നെ ഇത്രത്തോളം ഞെട്ടിച്ചത് എന്ന് ചോദിച്ചാൽ, പ്രത്യക്ഷത്തിൽ അദ്ദേഹത്തിന് ഞാനുമായി ബന്ധമൊന്നും ഇല്ല. ബിഗ് ബോസ് ഫൈനലിന് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടിട്ട് പോലുമില്ല. പക്ഷേ ഞാൻ ചിന്തിച്ചിട്ടുണ്ട് ഒരു സമയത്ത് ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകിയ ഒരു മനുഷ്യൻ. കഴിഞ്ഞ 18 വർഷമായി വിവിധ റിയാലിറ്റി ഷോകൾക്ക് സമ്മാനം നൽകിയ ഒരു മനുഷ്യൻ. എന്നെപ്പോലെ ഒരുപാട് പേരെ സമ്മാനങ്ങൾ കൊണ്ട് അനുഗ്രഹിച്ച് അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ ഒരു മനുഷ്യൻ."
"എന്നെ സംബന്ധിച്ച് ഒരു ക്രഡിറ്റ് കാർഡ് എടുത്തിട്ട് അതിന്റെ 15000 രൂപ തിരിച്ചടയ്ക്കാൻ പറ്റാതെ, ആകെ അതിനകത്ത് 20000 രൂപ ഉണ്ടായിരുന്നുള്ളു. അതിൽ 15000 രൂപ തിരിച്ചടക്കാൻ പറ്റാത്തെ അത് 80,000 രൂപയോളമായി വളർന്ന് ക്രഡിറ്റ് കാർഡ് ബാധ്യതയിൽപ്പെട്ടുപോയവൻ. ഒരു ചെറിയ ലോൺ എടുത്തിട്ട് വർഷത്തിൽ 10000 രൂപ പോലും തിരിച്ചടക്കാൻ പറ്റാതെ ബാധ്യതയിൽപ്പെട്ടുപ്പോയവൻ. സാമ്പത്തികമായി വലിയ പ്രശ്നങ്ങളിൽ പെട്ടുകൊണ്ടിരുന്ന ഒരുവൻ. അങ്ങനെ ഒരുവനായ എന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകി എന്നെ സാമ്പത്തികമായി അനുഗ്രഹിച്ച, എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ വ്യക്തിയാണ്. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വലിയ മനുഷ്യൻ തന്നെയാണ്."
Also Read: സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കർണാടക സർക്കാർ
"ആ മനുഷ്യന്റെ അപ്രതീക്ഷിത വിയോഗം മറ്റുള്ളവർക്ക് ഞെട്ടിക്കുന്ന വാർത്ത മാത്രമായിരിക്കാം. എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയ മനുഷ്യനാണ് ഇത്. ചിലർ കൈനീട്ടം നൽകി കഴിഞ്ഞാൽ വലിയ ഭാഗ്യം എന്നാണ് പറയുന്നത്. കോർപ്പറേറ്റ് കമ്പനിയുടെ തീരുമാനത്തേക്കാൾ ഉപരി റോയി സിജെ എന്ന മനുഷ്യന്റെ തീരുമാനം ആയിരിക്കാം ഇത്തരം റിയാലിറ്റി ഷോകൾക്ക് സമ്മാനം നൽകുക എന്നത്. അതുപോലെ തന്നെ സിനിമകൾ നിർമിക്കുക, മറ്റുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക അവരുടെ ഭാവി കാര്യങ്ങൾക്ക് വേണ്ടത് ചെയ്യുക. ഇതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായിട്ടുള്ള താത്പര്യങ്ങളും ഇഷ്ടങ്ങളുമെല്ലാം ആയിരിക്കും."
Also Read:റിയൽ എസ്‌റ്റേറ്റ് മുതൽ സിനിമ വരെ; ഞെട്ടിച്ച് സി.ജെ റോയ്‌യുടെ മരണം
"അദ്ദേഹത്തെ പോലൊരു മനുഷ്യൻ എന്ത് കാരണം കൊണ്ടാണ് മരിച്ചത് എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥ സമൂഹത്തിൽ എല്ലാവർക്കും ഉണ്ടാവുന്നു. ഉദ്യോഗസ്ഥരുടെ പീഡനമാണോ രാഷ്ട്രീയ സമ്മർദം ആണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അദ്ദേഹത്തെ പോലൊരാൾക്ക് ഈ ഭൂമിയിൽ ഇനി താൻ വേണ്ട എന്നൊരു തീരുമാനം എടുക്കാൻ ഉണ്ടായ കാരണമെന്ന് അറിയില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുണ്ടായ വലിയ വേദനയിൽ ഞാനും പങ്കുചേരുന്നു," അഖിൽ മാരാർ പറഞ്ഞു.
Read More: 10 ലക്ഷം സമ്മാനം; 'എന്നെപ്പോലൊരാളെ ചേർത്ത് പിടിച്ചതിന് നന്ദി'; ഫോൺ സംഭാഷണം പങ്കുവെച്ച് അനീഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us