മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി’ എന്ന ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകനായി മാറിയ ആളാണ് കാർത്തിക് സൂര്യ.
വിഷുവിനോട് അനുബന്ധിച്ച് കാർത്തിക് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ശ്രീകൃഷ്ണവേഷത്തിലാണ് കാർത്തിക് ചിത്രങ്ങളിൽ. ഇതേതാ താടിയുള്ള കൃഷ്ണൻ? എന്നാണ് ആരാധകർ ചോദിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ലൈഫ്സ്റ്റൈൽ വ്ലോഗർമാരിൽ ഒരാൾ കൂടിയാണ് കാർത്തിക്. വ്ലോഗുകളിലൂടെ പ്രശസ്തനായ കാർത്തികിനെ തേടി ബംപർ ചിരിയിലേക്കുള്ള അവസരമെത്തുകയായിരുന്നു, തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയാണ് കാർത്തിക്.