ഇന്ന് സോഷ്യൽ മീഡിയയുടെയും ട്രോളന്മാരുടെയും പ്രിയപ്പെട്ട താരമാണ് വ്യവസായിയായ ബോബി ചെമ്മണൂർ. ട്രോളുകളെ അതിന്റെ സ്പിരിറ്റിലെടുക്കുന്ന ബോബി പലപ്പോഴും അഭിമുഖങ്ങളിൽ ട്രോളന്മാർക്ക് നന്ദി പറയാറുമുണ്ട്. ഫ്ളവേഴ്സ് ടിവിയുടെ സ്റ്റാർ മാജിക് വേദിയിൽ അതിഥിയായെത്തിയ ബോബി ചെമ്മണൂരിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.
Read more: പതിനാലു കോടി രൂപയുടെ ടാക്സി കണ്ടോ; ബോ ചെ അണ്ണന്റെ കാര്‍ പകര്‍ത്തി യൂട്യൂബര്‍മാര്‍
വേദിയിൽ മിനിസ്ക്രീൻ താരങ്ങൾക്കൊപ്പം ചുവടുവെച്ചും മാർഷൽ ആർട്സിലെ അടവുകൾ പയറ്റിയും ഫുട്ബോൾ കളിച്ചും നൃത്തം ചെയ്തും ബോബി പ്രേക്ഷകരെ കയ്യിലെടുത്തു. ബോബി ചെമ്മണൂരിനെ വേദികളിൽ അവതരിപ്പിക്കുന്ന അപരനും വേദിയിലെത്തിയതോടെ രസകരമായ കാഴ്ചകൾക്കാണ് ‘സ്റ്റാർ മാജിക്’ വേദി സാക്ഷിയായത്.
പതിനാലു കോടി രൂപ വിലയുള്ള, സ്വർണം പൂശിയ തന്റെ റോൾസ് റോയ്സ് കാറിലാണ് ബോബി എത്തിയത്. അവതാരകയുടെയും സ്റ്റാർ മാജിക് താരങ്ങളുടെയും ചോദ്യങ്ങൾക്ക് രസകരമായ മറുപടിയാണ് ബോബി നൽകിയത്.
മുകേഷിന്റെ സഹോദരിപുത്രനും നടനുമായ ദിവ്യ ദർശനും സ്റ്റാർ മാജികിന്റെ ഈ എപ്പിസോഡിൽ അതിഥിയായി എത്തിയിരുന്നു. നടന്മാരായ നോബി മാർക്കോസ്, അനു മോൾ, മൃദുല, അനു ജോസഫ്, കൊല്ലം സുധി, ബിനു അടിമാലി എന്നിവരും ചോദ്യശരങ്ങളും കൗണ്ടറുകളുമായി ബോബി ചെമ്മണ്ണൂരിനെ വരവേറ്റു.
Read more: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ പിന്നില്‍ അപകടം; വീഡിയോ