ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിൽ അതിഥിയായെത്തിയ ബോബി ചെമ്മണ്ണൂർ സ്വതസിദ്ധമായ നൃത്തച്ചുവടുകൾകൊണ്ട് ഏവരെയും കയ്യിലെടുത്താണ് മടങ്ങിയത്. ബോബിയുടെ ‘കിം കിം കിം’ ഡാൻസ് ഏറെ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസിൽ അതിഥിയായെത്തിയപ്പോഴും കിടിലൻ ഡാൻസുമായി പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് ബോബി.
Read More: ‘കിം കിം കിം’ ചുവടുകളുമായി ബോബി ചെമ്മണൂർ വേദിയിൽ; വീഡിയോ
ബാഹുബലി സിനിമയിലെ ‘മനോഹരി’ എന്ന ഗാനത്തിനാണ് താരസുന്ദരിമാർക്കൊപ്പം ബോബി ചെമ്മണ്ണൂർ ചുവടുവച്ചത്. ബ്ലാക്ക് ആൻഡ് ബ്ലാക്കായിരുന്നു ബോബിയുടെ വേഷം. ബോബിയുടെ കിടിലൻ നൃത്തച്ചുവടുകളും താരസുന്ദരിമാരും ഒപ്പം ചേർന്നപ്പോൾ വീഡിയോ പെട്ടെന്നു തന്നെ വൈറലായി മാറി. വേദിയിൽ മറ്റൊരു ബോളിവുഡ് ഗാനത്തിനും ബോബി നൃത്തം ചെയ്തു.
അവതാരകയുടെ ചോദ്യങ്ങൾക്ക് വളരെ രസകരമായ രീതിയിൽ ബോബി മറുപടി പറയുകയും ചെയ്തു. ഇതിന്റെയൊരു വീഡിയോയും വൈറലായിട്ടുണ്ട്.
ബോബിയുടെ പുതിയ ഡാൻസ് വീഡിയോ വൈറലായതിനുപിന്നാലെ ട്രോളന്മാരും രംഗത്തുവന്നിട്ടുണ്ട്. ബോബിയുടെ ഡാൻസ് വീഡിയോ വച്ച് നിരവധി ട്രോളുകളാണ് പുറത്തുവരുന്നത്.