/indian-express-malayalam/media/media_files/2026/01/11/robin-radhakrishnan-and-rajive-chandrasekhar-2026-01-11-21-49-38.jpg)
Rahul Radhakrishnan bjp: ഒരു സംഘിയാണ് ഞാൻ എന്നത് അഭിമാനത്തോടെ പറയുമെന്ന് ബിഗ് ബോസ് മുൻ താരം റോബിൻ രാധാകൃഷ്ണൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് ശേഷം നേരിട്ട വിമർശനങ്ങൾക്ക് മറുപടിയായാണ് റോബിന്റെ ഈ പ്രതികരണം. ബിജെപിയെ തനിക്ക് ഇഷ്ടമാണെന്നും എൻ്റെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ റോബിൻ പറയുന്നു.
കേരളം ബിജെപി ഭരിക്കുന്ന ഒരു നാൾ വരും എന്നും വിമർശനങ്ങൾക്ക് മറുപടി നൽകിയുള്ള വിഡിയോയിൽ റോബിൻ അഭിപ്രായപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ റോബിന്റെ വാക്കുകൾ ഇങ്ങനെ, "ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിട്ടുള്ള രാജീവ് ചന്ദ്രശേഖർ സാറുമായുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഞാൻ പോസ്റ്റ് ചെയ്തു കഴിഞ്ഞ ദിവസം. സാറിന്റെ പേരും ഒരു ഹാർട്ട് ഇമോജിയും മാത്രമാണ് അടിക്കുറിപ്പായി കൊടുത്തത്. അത് പോസ്റ്റ് ചെയ്തതിന് ശേഷം ഒരുപാട് നെഗറ്റീവ് കമന്റുകളും മെസേജുകളുമാണ് വന്നത്. ഒരുപാട് പേർ ഭീഷണിപ്പെടുത്തി. ഞാൻ കൊച്ചു കുട്ടിയാണല്ലോ പേടിക്കാൻ. ശരിക്കും എന്താണ് നിങ്ങളുടെയൊക്കെ പ്രശ്നം."
"എല്ലാവർക്കും വ്യക്തിപരമായി ഓരോ ഇഷ്ടങ്ങളുണ്ടാകും. നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ എന്റെ ഇഷ്ടങ്ങളെ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനോ ഞാൻ വരുന്നില്ല. എന്റെ നിലപാടുകളും എന്റെ കാഴ്ചപ്പാടുകളും വ്യക്തിപരമാണ്. ഒരുപാട് പേര് പറയുന്നു ഞാൻ സംഘിയാണ്. ചാണകത്തിൽ ചവിട്ടി. ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ? അത് എന്റെ വ്യക്തിപരമായിട്ടുള്ള ഇഷ്ടമല്ലേ?"
Also Read: Adhila and Noora: ലെ ആദില: ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേഴ്സണൽ സ്പേസ്നെ ലവ് ആക്കണ്ടാ
"എനിക്ക് ബിജെപി എന്ന പാർട്ടിയിൽ അംഗത്വം പോലുമില്ല. എന്നാൽ ഇപ്പോൾ ഞാൻ പറയുന്നു ബിജെപി എന്ന പാർട്ടിയെ എനിക്ക് ഇഷ്ടമാണ്. എനിക്ക് നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്. കാരണം പുള്ളിക്കാരൻ ലോകത്ത് ഏറ്റവും ശക്തനായ മനുഷ്യരിൽ ഒരാളാണ്. എനിക്ക് അദ്ദേഹം ഇൻസ്പിരേഷനാണ്. അത് കാരണം എനിക്ക് ബിജെപി പാർട്ടിയെയും ഇഷട്മാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ? അതുകൊണ്ട് ഞാൻ അഭിമാനത്തോടെ പറയും ഞാൻ ഒരു സംഘിയാണ്."
ഇടതുപക്ഷമാണെങ്കിലും വലതുപക്ഷമാണെങ്കിലും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യവും ശരിയാണോ? നിങ്ങൾ അഴിമതിയും കാര്യങ്ങളും ഒന്നും ചെയ്യുന്നില്ലേ? നിങ്ങളുടെ പ്രവർത്തകരും നേതാക്കളും ചെയ്യുന്ന എല്ലാ കാര്യവും ശരിയാണോ? ആരും പെർഫെക്ട് അല്ല.
ബിജെപി പറയുമ്പോൾ എല്ലാവർക്കും പുച്ഛമാണ്. പുച്ഛിക്കാൻ എന്താണ് ഇരിക്കുന്നത്. ഒരിക്കലും പുച്ഛിക്കേണ്ട കാര്യമില്ല. ബിജെപി കേരളം ഭരിക്കുമോ എന്ന പേടിയാണ്. അങ്ങനെ ഒരു ദിവസം വരും. അധികം താമസിക്കാതെ വരും. അതിനുള്ള എല്ലാകാര്യവും നിങ്ങൾ ചെയ്തുവയ്ക്കുന്നുണ്ട്. എനിക്ക് ബിജെപിയെ ഇഷ്ടമാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ? അഭിമാനത്തോടെ ഞാൻ പറയുന്നു, ഞാൻ സംഘിയാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ? പ്രശ്നമുണ്ടാകാൻ പാടില്ല."
Read More: Bigg Boss: "ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയത് പോലെ; സീക്രറ്റ് ടാസ്കിൽ ആര്യനെ ബിഗ് ബോസ് അഭിനന്ദിച്ചത് മനസിലാവുന്നില്ല"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us