/indian-express-malayalam/media/media_files/uploads/2023/06/Binu-Adimali-Sudhi-Home.png)
Source/ Facebook
ജൂൺ 5 നാണ് താരങ്ങളായ കൊല്ലം സുധിയും ബിനു അടിമാലിയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് പരിപാടി കഴിഞ്ഞ് വരുകയായിരുന്ന കാറിൽ അടിമാലി, മഹേഷ്, ഉല്ലാസ് എന്നിവരുമുണ്ടായിരുന്നു. വേദികളിൽ നിന്ന് വേദികളിലേക്ക് എന്നും സഹയാത്രികനായി നിന്ന സുധിയുടെ അപ്രതീക്ഷിത വിയോഗം അംഗീകരിക്കാൻ ഇതുവരെ സഹപ്രവർത്തകർക്കായിട്ടില്ല. ലക്ഷ്മി നക്ഷത്ര, ആലീസ് തുടങ്ങിയ താരങ്ങൾ സുധിയുടെ ഓർമകൾ പങ്കുവച്ച് കൊണ്ട് വീഡിയോകൾ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ ചെറുതായി നടന്നു തുടങ്ങിയപ്പോഴേക്കും സുധിയുടെ വീട്ടിലെത്തിയിരിക്കുകയാണ് ബിനു അടിമാലി.
കൊച്ചി മെഡിക്കൽ ട്രെസ്റ്റിൽ ചികിത്സയിലായിരുന്ന ബിനു കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച്ചയാണ് കൊല്ലം സുധിയുടെ കോട്ടയത്തെ വസതിയിലെത്തി കുടുംബാംഗങ്ങളെ ബിനു കണ്ടത്. സുധിയുടെ മകന്റെ കൈ പിടിച്ചാണ് ബിനു വീട്ടിലേക്ക് പ്രവേശിച്ചത്. "അപകടം കഴിഞ്ഞതിനു ശേഷം ഇതുവരെ എനിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല. ആശുപത്രിയിലെത്തും വരെയുള്ള സുധി എന്റെ ഉള്ളിലുണ്ട്," ബിനു പറഞ്ഞു.
ശാരീരികമായും മാനസികമായും സുഖം പ്രാപിച്ചിട്ടില്ല ബിനു. വാക്കറിന്റെ സഹായത്തോടെയാണ് അദ്ദേഹം നടക്കുന്നത്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക്കിലൂടെയാണ് ബിനു അടിമാലി - കൊല്ലം സുധി കോമ്പോ പ്രേക്ഷകർക്ക് മുൻപിലെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സംഭവിച്ച ഈ അപകടത്തിന്റെ ഞെട്ടലിലാണ് സ്റ്റാർ മാജിക്ക് താരങ്ങളെല്ലാവരും.
മുഖത്ത് സാരമായി പരിക്കേറ്റ ബിനുവിന് ഒരു മൈനർ സർജി ചെയ്തിരുന്നു. ആരോഗ്യവാനായി വീട്ടിലേയ്ക്ക് മടങ്ങുന്ന ബിനുവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു."എനിക്ക് കുഴപ്പമൊന്നുമില്ലാട്ടോ, നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി, കാലിനൊന്നും ഒരു പ്രശ്നവുമില്ല. ഇപ്പോൾ നടന്നല്ലേ ഞാൻ കാറിലേക്ക് കയറിയത്," എന്നാണ് ബിനു പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.