/indian-express-malayalam/media/media_files/2025/11/21/binny-noobin-thar-2025-11-21-19-59-08.jpg)
ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് ബിന്നി സെബാസ്റ്റ്യൻ. ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ സഹമത്സരാർഥിയായ സാബുമാനൊപ്പമുള്ള ഫുഡ് വ്ളോഗുകൾ ആണ് ബിന്നിയും നൂബിനും കൂടുതലായും ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഇതിനിടയിൽ ഥാർ വാങ്ങിയ സന്തോഷവും ഇവർ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഥാർ വാങ്ങിയതുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങളോടെല്ലാം പ്രതികരിക്കുകയാണ് ഇരുവരും.
ബിന്നിക്ക് ബിഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ് ഥാർ വാങ്ങിയത് എന്ന നിലയിൽ ഉയർന്ന പ്രതികരണങ്ങൾ തള്ളുകയാണ് നൂബിനും ബിന്നിയും. ബിഗ് ബോസിലേക്ക് ബിന്നി പോകുന്നതിന് മുൻപ് കാർ എടുത്തോട്ടെ എന്ന് ബിന്നിയോട് ചോദിച്ചിരുന്നു. അപ്പോൾ ബിന്നി സമ്മതിച്ചില്ല. അതോടെ ബിന്നി അറിയാതെ പോയി ബുക്ക് ചെയ്യുകയായിരുന്നു എന്നാണ് നൂബിൻ പറയുന്നത്. ബിഗ് ബോസിൽ നിന്ന് വന്നതിന് ശേഷമാണ് ഥാർ ഞങ്ങളുടെ കൈകളിൽ കിട്ടിയത്. ബിഗ് ബോസ് ഹൗസിൽ വന്നപ്പോൾ നൂബിൻ ഥാർ വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞത് ആക്ടിങ് ആയിരുന്നു എന്നും ബിന്നി വിഡിയോയിൽ പറയുന്നു.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
ഥാർ വാങ്ങിയ സമയത്ത് ഞാനിട്ട വിഡിയോ വൈറലായിരുന്നു. അപ്പോൾ ഈ ഥാർ ബിഗ് ബോസിൽ പോയിട്ട് ലഭിച്ച പണം കൊണ്ട് ഞാൻ വാങ്ങിയതാണ് എന്നാണ് പലരും പറഞ്ഞത്. എന്നാൽ അങ്ങനെ അല്ല. നൂബിൻ വാങ്ങിയതാണ് ഈ ഥാർ. ബിഗ് ബോസിലെ ഫാമിലി വീക്കിൽ നൂബിൻ വന്നപ്പോൾ ഥാർ വാങ്ങുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. വേണ്ടെന്നാണ് ഞാൻ പറഞ്ഞത്. വാങ്ങാൻ പറഞ്ഞ് നെവിൻ എന്നെ ഒരുപാട് നിർബന്ധിച്ചിരുന്നു. എന്നാൽ അന്ന് നൂബിൻ വന്നത് ഥാർ ബുക്ക് ചെയ്തിട്ടാണ്. ഥാർ കണ്ട് കഴിഞ്ഞപ്പോൾ പിന്നെ നൂബിനെ വഴക്ക് പറയാൻ തോന്നിയില്ലെന്നും ബിന്നി പറഞ്ഞു.
Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss
രണ്ട് വണ്ടികളാണ് ഞങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്നത്. ആ രണ്ട് വണ്ടികളും കൊടുത്തിട്ടാണ് ഥാർ വാങ്ങിയത്. ബിന്നി വരുന്നതിന് മുൻപ് വണ്ടി കിട്ടുമായിരുന്നു. പക്ഷേ രണ്ടാഴ്ച കൂടി വെയിറ്റ് ചെയ്താൽ പുതിയ വണ്ടി വരും റേറ്റിനും വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ടാണ് വണ്ടി ഇപ്പോൾ ലഭിച്ചത് എന്ന് നൂബിൻ പറഞ്ഞു.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരങ്ങളാണ് നൂബിനും ബിന്നിയും. ബിഗ് ബോസ് സീസൺ ഏഴിൽ 70 ദിവസം നിൽക്കാൻ ബിന്നിക്ക് കഴിഞ്ഞിരുന്നു. ടോപ് 10ൽ എത്തുന്നതിന് തൊട്ടുമുൻപാണ് ബിന്നി എവിക്ട് ആയത്. പിആർ വിവാദത്തിൽ ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും അനുമോൾക്കെതിരെ ബിന്നി പ്രതികരിച്ചിരുന്നു. 16 ലക്ഷം രൂപ പിആറിന് നൽകി എന്ന് അനുമോൾ പറഞ്ഞതായാണ് ബിഗ് ഹോസ് ഹൗസിൽ വെച്ച് ബിന്നി പറഞ്ഞത്.
Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us