Latest News

‘ആർക്കറിയാം’ ഏഷ്യാനെറ്റിൽ

ജൂൺ 11 വെള്ളിയാഴ്ചയാണ് ചിത്രം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുക

Aarkkariyam, Aarkkariyam asianet, Aarkkariyam asianet show time, Aarkkariyam Amazon Prime Video release date, Aarkkariyam malayalam movie, Aarkkariyam malayalam movie review, Aarkkariyam review, Aarkkariyam online review, Aarkkariyam malayalam movie online, Aarkkariyam watch online, Aarkkariyam movie download, Amazon Prime Video Aarkkariyam release, ആർക്കറിയാം റിവ്യൂ, Aarkkariyam Biju Menon, Parvathy Thiruvoth, Sharafudheen

Biju Menon, Sharafudheen and Parvathy Thiruvoth starrer Aarkkariyam television premiere on Asianet: ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ‘ആർക്കറിയാം’ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഏഷ്യാനെറ്റിൽ ജൂൺ 11 വെള്ളിയാഴ്ച രാത്രി 7 മണിക്കാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കോവിഡും ലോക്ക്ഡൗണുമെല്ലാം പശ്ചാത്തലമായി വരുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രം പുതിയ കാലത്തെ കുടുംബബന്ധങ്ങളെയും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..

കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കണക്ക് മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. ഷെർലിയും റോയിയും തന്റെ പ്രിയപ്പെട്ട ചാച്ചനൊപ്പം നാട്ടിൽ താമസം തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

വലിയ നാടകീതയകളോ അതിവൈകാരികതയോ ഒന്നുമില്ലാതെ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ കണ്ടറിഞ്ഞിട്ടുള്ളതോ ആയ പച്ചയായ ജീവിതത്തെ പശ്ചാത്തലമാക്കിയ ‘ആർക്കറിയാം’ അഭിനേതാക്കളുടെ അഭിനയപ്രകടനം കൊണ്ട് ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ്. തിയേറ്ററിൽ റിലീസ് ചെയ്തെങ്കിലും കോവിഡ് സാഹചര്യത്തിൽ വൈകാതെ പ്രദർശനം നിർത്തിവയ്‌ക്കേണ്ടി വന്ന ചിത്രം ആമസോൺ പ്രൈമിലും റിലീസിനെത്തിയിരുന്നു.

Read more: Aarkkariyam Review: വഴിമാറി നടന്ന സിനിമ; ‘ആര്‍ക്കറിയാം’ റിവ്യൂ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Biju menon parvathy thiruvoth starrer aarkkariyam television premiere on asianet show time

Next Story
‘ചക്കപ്പഴ’ത്തിലേക്ക് തിരികെ വരുമോ? അശ്വതി ശ്രീകാന്തിന്റെ മറുപടിaswathy sreeekanth, artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express