മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് എലീന പടിയ്ക്കൽ. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിനിടെ തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങൾ എലീന തുറന്നു സംസാരിച്ചിരുന്നു.
Read more: ഒളിച്ചോടില്ലെന്ന് ഞങ്ങളാദ്യമേ തീരുമാനിച്ചിരുന്നു; പ്രണയവിശേഷങ്ങൾ പങ്കിട്ട് എലീന
ഇപ്പോഴിതാ, വീട്ടുകാരുടെ സമ്മതത്തോടെ തന്റെ പ്രണയം സാഫല്യമാവുന്ന സന്തോഷത്തിലാണ് എലീന. ആറു വർഷത്തെ പ്രണയം വിവാഹത്തിലേക്ക് എത്തുകയാണ്. ജനുവരിയിലാണ് വിവാഹമെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരാണ് വരൻ. ജനുവരി 20നാണ് വിവാഹനിശ്ചയം.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
‘സ്ത്രീ’ എന്ന സീരിയലിലെ വില്ലത്തി വേഷമാണ് എലീനയെ മിനിസ്ക്രീൻ ആരാധകർക്കിടയിൽ ശ്രദ്ധേയയാക്കിയത്.
Read more: മൃദുല വിജയും ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ നായകൻ യുവകൃഷ്ണയും വിവാഹിതരാവുന്നു