Bigg Boss Malayalam Season 4: ബിഗ് സീസൺ 4 നാലാഴ്ചകൾ പൂർത്തിയാക്കിയിരിക്കുകയാണ്. 17 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലെ മത്സരാർത്ഥികളുടെ എണ്ണം ഇപ്പോൾ 14 ആയി ചുരുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച രണ്ടു മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോയത്. എവിക്ഷൻ പ്രക്രിയയിലൂടെ അശ്വിൻ പുറത്തായപ്പോൾ. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ ആരോഗ്യപ്രശ്നങ്ങൾ കാരണം വെള്ളിയാഴ്ച രാത്രി മണികണ്ഠൻ ഷോയിൽ നിന്ന് വാക്ക് ഔട്ട് ചെയ്യുകയായിരുന്നു.
ഡോ. റോബിൻ, ബ്ലെസ്ലി, സൂരജ്, അശ്വിൻ എന്നിവരാണ് ഇത്തവണ എവിക്ഷനിൽ ഉണ്ടായിരുന്ന മത്സരാർത്ഥികൾ. ഇതിൽ സൂരജ് ബിഗ് ബോസ് വീടിനോട് വിടപറയുമെന്ന റിപ്പോർട്ടുകളാണ് ആദ്യം വന്നിരുന്നത്. എന്നാൽ ഒടുവിൽ അത് കൂടുതൽ പ്രേക്ഷകരും പ്രതീക്ഷിച്ച അശ്വിൻ തന്നെയായി.
തുടർച്ചായി നാല് ആഴ്ചയിലും എവിക്ഷന് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തിയായായിരുന്നു അശ്വിൻ. കഴിഞ്ഞ ആഴ്ചയിൽ ശാലിനി ഔട്ടായപ്പോൾ അശ്വിൻ ആയിരുന്നു പോകേണ്ടിയിരുന്നത് എന്ന അഭിപ്രായം പ്രേക്ഷകരിൽ നിന്നും വന്നിരുന്നു.
ഓരോതവണയും ആക്റ്റീവ് ആവാൻ പറഞ്ഞതല്ലേ എന്ന് ചോദിച്ച ശേഷമായിരുന്നു മോഹൻലാൽ അശ്വിന്റെ പേര് എഴുതിയ കാർഡ് ഉയർത്തി കാട്ടിയത്. താൻ ഇത് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു അശ്വിന്റെപ്രതികരണം. പിന്നാലെ ഓരോ മത്സരാർത്ഥികൾക്കും ആശംസകൾ നേർന്നാണ് അശ്വിൻ വീടിന് പുറത്തേക്ക് പോയത്. ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് നവീൻ, നിമിഷ ജാസ്മിൻ എന്നിവരെ ആയിരിക്കുമെന്ന് പറഞ്ഞാണ് അശ്വിൻ മടങ്ങിയത്.
ബിഗ് ബോസ് മലയാളം ചരിത്രത്തിലെ മജീഷ്യനായ ആദ്യത്തെ മത്സരാർത്ഥി എന്ന പ്രത്യേകതയോടെയാണ് തിരുവനന്തപുരം സ്വദേശിയായ അശ്വിൻ വിജയ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. മാജിക്ക് കാണിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ.