Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

നീയില്ലാതായിട്ട് ഒരു വർഷം; പ്രിയചങ്ങാതിയുടെ ഓർമകളിൽ മണിക്കുട്ടൻ, ആശ്വസിപ്പിച്ച് ഡിംപൽ

“ദശലക്ഷകണക്കിന് ഹൃദയങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നതു കണ്ട് റിനോജ് ഇപ്പോൾ സന്തോഷവാനായിരിക്കും,” ഡിംപൽ കുറിക്കുന്നു

Bigg Boss, Bigg Boss Manikuttan, Manikuttan about Dimpal, Manikuttan Dimpal Bhal friendship, Manikuttan friend Rinoj, Bigg Boss Malayalam 3 grand finale, bigg boss malayalam season 3 winner

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ജനകീയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു മണിക്കുട്ടൻ. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്ത് തന്നെ വിട്ടുപോയ പ്രിയ സുഹൃത്ത് റെനോജിനെ കുറിച്ച് ഷോയ്ക്കിടയിൽ പലയാവർത്തി മണിക്കുട്ടൻ പറഞ്ഞിരുന്നു. എന്നും എപ്പോഴും കൂട്ടായിരുന്ന പ്രിയ ചങ്ങാതിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും പൂർണ്ണമായും മുക്തനാവാതെയാണ് മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിലെത്തിയത്. ബിഗ് ബോസ് നൽകിയ ഒരു ടാസ്കിനിടെ പ്രിയ ചങ്ങാതിയെ കുറിച്ച് പറഞ്ഞ് വിങ്ങിപ്പൊട്ടുന്ന മണിക്കുട്ടൻ പ്രേക്ഷകരുടെ കണ്ണുകളെയും ഈറനണിയിച്ച കാഴ്ചയായിരുന്നു.

ഇപ്പോഴിതാ, പ്രിയ കൂട്ടുകാരന്റെ ഒന്നാം ചരമവാർഷികദിനത്തിൽ മണിക്കുട്ടൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്റെ ഓർമകളിലൂടെ ഇന്നും കടന്ന് പോകുന്നു.. ഒരിക്കലും മറക്കാനാവില്ലടാ നിന്നെ,” എന്നാണ് വേദനയോടെ മണിക്കുട്ടൻ കുറിക്കുന്നത്.

പോസ്റ്റിനു താഴെ ബിഗ് ബോസ് മത്സരാർത്ഥിയും മണിക്കുട്ടന്റെ ചങ്ങാതിയുമായ ഡിംപൽ ഭാൽ നൽകിയ കമന്റും ശ്രദ്ധ നേടുകയാണ്. “ദശലക്ഷകണക്കിന് ഹൃദയങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നതു കണ്ട് റിനോജ് ഇപ്പോൾ സന്തോഷവാനായിരിക്കും. നിങ്ങളുടെ സൗഹൃദം എന്നെന്നും ഓർമ്മിക്കപ്പെടും. ലോകം ഈ ബന്ധത്തെ വിലമതിക്കും,” എന്നാണ് ഡിംപൽ കുറിക്കുന്നത്.

റിനോജിനെ നഷ്ടപ്പെട്ട വേദനയോടെ ഷോയിലേക്ക് എത്തിയ മണിക്കുട്ടന് ബിഗ് ബോസ് വീട്ടിൽ നിന്നും ലഭിച്ച ആത്മസുഹൃത്താണ് ഡിംപൽ. ഇരുവരും തമ്മിലുള്ള സൗഹൃദനിമിഷങ്ങളും ഇവരുടെ കൂട്ടുക്കെട്ടുമെല്ലാം പ്രേക്ഷകരും ഏറെ ആഘോഷിച്ച ഒന്നാണ്.

ഡിംപലിനെ കുറിച്ച് മോഹൻലാലിനോട് സംസാരിക്കുന്ന മണിക്കുട്ടന്റെ ഒരു വീഡിയോയും ഏറെ ശ്രദ്ധ കവർന്നിരുന്നു.

കോവിഡ് കാലത്ത് അപ്രതീക്ഷിതമായി തന്നെ വിട്ട് പോയ ആത്മസുഹൃത്ത് റിനോജിനെ പോലെയാണ് ഡിംപൽ തനിക്കെന്നാണ് മണിക്കുട്ടൻ പറയുന്നത്. എന്നെന്നും ഓർക്കാവുന്ന ഒരുപാട് മുഹൂർത്തങ്ങൾ തന്ന ചങ്ങാതിയായിരുന്നു ഡിംപൽ എന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്.

Read more: നഷ്ടപ്പെട്ട ആ സൗഹൃദം തിരിച്ചുതന്നത് ഡിംപലാണ്; ലാലേട്ടനു മുന്നിൽ സങ്കടമടക്കാൻ കഴിയാതെ മണിക്കുട്ടൻ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg bosss malayalam season 3 contestant manikuttan on his friend rinojs demise

Next Story
ജെറ്റ് എയർവേസ് ജീവിതം ആരംഭിച്ചതും ഒരു ജൂലൈ ഒന്നിനായിരുന്നു; ഓർമകൾ പങ്കിട്ട് പ്രേക്ഷകരുടെ റാണിയമ്മNisha Mathew, Koodevide Rani amma, Koodevide Rani amma photos, Anshitha anji, Anshitha anji photos, Anshitha anji videos, Soorya, Rishi, rishiya photos, Koodevide, Koodevide serial, Koodevide serial actress, Bipin Jose
The moderation of comments is automated and not cleared manually by malayalam.indianexpress.com