scorecardresearch

Bigg Boss; അനുമോളോ? അത് ആരാണ്? നടിക്കെതിരെ തിരിഞ്ഞ് ഫാൻസ്

Bigg Boss Malayalam Winner Anumol; സരിനെ പോലുള്ള ഒരു നടിയോടൊക്കെ അനുമോളെ കുറിച്ചൊക്കെയാണോ ചോദിക്കേണ്ടത് എന്ന അഭിപ്രായവും കമന്റ് ബോക്സിൽ വരുന്നു.

Bigg Boss Malayalam Winner Anumol; സരിനെ പോലുള്ള ഒരു നടിയോടൊക്കെ അനുമോളെ കുറിച്ചൊക്കെയാണോ ചോദിക്കേണ്ടത് എന്ന അഭിപ്രായവും കമന്റ് ബോക്സിൽ വരുന്നു.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anumol and Zarin Shihab

Bigg Boss malayalam; അനുമോളോ? അത് ആരാണ്? ബിഗ് ബോസിലെ അനുമോളെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ നടി സരിൻ ഷിഹാബിന്റെ ചോദ്യം ഇങ്ങനെയായിരുന്നു. അനുമോളെ അറിയില്ല എന്ന് സരിൻ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ അനുമോൾ ഫാൻസ് ഒന്നാകെ സരിനെതിരെ തിരിഞ്ഞിരുന്നു. 

Advertisment

ആരാണ് അത്. എനിക്ക് അറിയില്ല. ഇതൊക്കെയാണോ നിങ്ങൾ ചോദിക്കുന്നത്. ഞാൻ കാണ്ടിട്ടില്ല എന്നാണ് സരിൻ ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നത്. വീഡിയോയിൽ കാണുന്നത് ആരാണ് എന്നാണ് അനുമോൾ ഫാൻസ് തിരിച്ച് ചോദിക്കുന്നത്. ആ ചോദ്യത്തിന് കമന്റ് ബോക്സിൽ തന്നെ പലരും വ്യക്തമായ മറുപടി നൽകുന്നുണ്ട്. 

Also Read; Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

ആട്ടം, രേഖചിത്രം ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച നടിയാണ് സരിൻ. വെബ് സീരിസായ ഫാമിലിമാനിലും സരിൻ അഭിനയിച്ചിട്ടുണ്ട്. സരിനെ പോലുള്ള നടിയോടൊക്കെ അനുമോളെ കുറിച്ചാണോ ചോദിക്കേണ്ടത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. 

Also Read; Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

ബിഗ് ബോസിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ അനുമോൾക്ക് സാധിച്ചിരുന്നു. സ്റ്റാർ മാജിക് ഷോയിലൂടെയായിരുന്നു അനുമോൾ പ്രധാനമായും ശ്രദ്ധ പിടിച്ചത്. ബിഗ് ബോസിൽ എത്തുകയും വിജയിയാവുകയും ചെയ്തതോടെ ആരാധകർ കൂടി. അതേസമയം അനുമോളുടെ ആരാധകർ മറ്റ് ബിഗ് ബോസ് മത്സരാർഥികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നടത്തുന്നതായി വിമർശനം ശക്തമായിരുന്നു.

Also Read: Bigg Boss; ബിഗ് ബോസിന് പിന്നാലെ ഷാനവാസ് സിനിമയിലേക്ക്? ചർച്ചയായി ചിത്രങ്ങൾ

അനുമോളുടെ പിആർ കാരണം ഒരുപാട് പ്രയാസപ്പെട്ടു എന്നാണ് ശൈത്യ, ബിന്നി ഉൾപ്പെടെയുള്ളവർ പ്രതികരിച്ചത്. കട്ടപ്പ എന്ന് പറഞ്ഞ് ശൈത്യക്ക് അനുമോൾ ആരാധകരിൽ നിന്ന് സൈബർ ബുള്ളിയിങ് നേരിട്ടിരുന്നു. പിആറിന് 16 ലക്ഷം രൂപ നൽകി എന്ന് അനുമോൾ പറഞ്ഞതായുള്ള വാദത്തിൽ ഉറച്ച് നിന്നതോടെയാണ് ബിന്നി സൈബർ ആക്രമണത്തിന് ഇരയായത്.

Read More: Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: