scorecardresearch

Bigg Boss Winner: 'ആറ് അടി ഉയരം; ഹെൽത്ത് നന്നായി നോക്കണം'; ഭാവി വരനെ കുറിച്ച് അനുമോൾ

Bigg Boss Malayalam Winner: അതിന് നിന്റെ ഉയരം എത്രയാണെന്നാണ് അഭിഷേക് തിരികെ ചോദിക്കുന്നത്. അഞ്ച് എന്നാണ് ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറുടെ മറുപടി

Bigg Boss Malayalam Winner: അതിന് നിന്റെ ഉയരം എത്രയാണെന്നാണ് അഭിഷേക് തിരികെ ചോദിക്കുന്നത്. അഞ്ച് എന്നാണ് ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറുടെ മറുപടി

author-image
Television Desk
New Update
Bigg Boss Malayalam Winner Anumol and Abhishek

രണ്ട് പേരും തമ്മിൽ നല്ല വൈബ് ആണ് എന്നാണ് കമന്റുകൾ

Bigg Boss malayalam Winner Anumol: അഭ്യൂഹങ്ങൾക്ക് സ്വാഗതം എന്ന ക്യാപ്ഷനോടെയാണ് ബിഗ് ബോസ്വിന്നർ അനുമോൾക്കൊപ്പമുള്ള വിഡിയോ ബിഗ് ബോസ് സീസൺ 5 താരം അഭിഷേക് പങ്കുവെച്ചത്. അഭിഷേകിനൊപ്പമുള്ള വ്ളോഗ് അനുമോളും ഷെയർ ചെയ്തിരുന്നു. ഈ വ്ളോഗിൽ അനുമോൾ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പങ്ങളെ പറ്റി പറയുന്നത് ആരാധകരുടെ ശ്രദ്ധപിടിച്ചു. 

Advertisment

നല്ലൊരു മനുഷ്യനായിരിക്കണം. വലിയ ഭംഗയൊന്നും വേണ്ട.  ജിമ്മിലൊക്കെ പോയി ഹെൽത്ത് നന്നായി നോക്കുന്ന ആളായിരിക്കണം. ഹെൽത്തി ഫുഡ് എല്ലാമായിരിക്കണം കഴിക്കേണ്ടത്. ഉയരം ആറ് അടി വേണം, ഇങ്ങനെയാണ് അനുമോളുടെ വാക്കുകൾ. അതിന് നിന്റെ ഉയരം എത്രയാണെന്നാണ് അഭിഷേക് തിരികെ ചോദിക്കുന്നത്. അഞ്ച് എന്നാണ് ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറുടെ മറുപടി. 

Also Read; Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

രണ്ട് പേരും തമ്മിൽ നല്ല വൈബ് ആണ് എന്ന് പറഞ്ഞാണ് കമന്റുകൾ വരുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് തന്നെ അനുമോളും അഭിഷേകും സുഹൃത്തുക്കളായിരുന്നു. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അനുമോൾക്ക് ഒരുപാട് ഉപദേശങ്ങൾ നൽകിയതായും എന്നാൽ അതിൽ ഒന്ന് പോലും അനുമോൾ ഹൗസിനുള്ളിൽ ഉപയോഗിച്ചില്ലെന്നുമാണ് അഭിഷേകിന്റെ വാക്കുകൾ. 

Also Read: Bigg Boss; ബിഗ് ബോസിന് പിന്നാലെ ഷാനവാസ് സിനിമയിലേക്ക്? ചർച്ചയായി ചിത്രങ്ങൾ

നെഗറ്റീവ് പറയുന്നത് ഒരു പണിയും ഇല്ലാതിരിക്കുന്നവർ

"ഞാൻ എയറിൽ പോയതായൊന്നും എനിക്ക് തോന്നുന്നില്ല. കുറേ നെഗറ്റീവ് കമന്റുകൾ വന്നിട്ടുണ്ടാവും. അതെല്ലാം കേട്ട് എനിക്ക് ചിരിയാണ് വരുന്നത്. ഈ കമന്റ് ഇടുന്നവരുടെ അക്കൗണ്ടിലെല്ലാം കയറി നോക്കുമ്പോൾ എനിക്ക് മനസിലായി ഒരു പണിയും ഇല്ലാത്തവരാണ് ഇങ്ങനെ ഇരുന്ന് കമന്റ് ഇടുന്നത് എന്ന്," വ്ളോഗിൽ അനുമോളുടെ വാക്കുകൾ ഇങ്ങനെ. 

Also Read; Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

"നമ്മൾ കഷ്ടപ്പെട്ട് ഇവിടം വരെ എത്തിയത് ആർക്കും പറഞ്ഞാൽ മനസിലാവില്ല. ഞാൻ കഷ്ടപ്പെട്ടത് എനിക്ക് അറിയാം. കാണുന്നവർക്ക് അത് മനസിലാവില്ല. ബിഗ് ബോസിലെ എന്റെ വിശേഷങ്ങൾ ഇതുവരെ ഞാൻ ആരുടെ അടുത്തും പറഞ്ഞിട്ടില്ല. ഒരു കാര്യവും പറഞ്ഞിട്ടില്ല. അതെല്ലാമായി ഒരു വിഡിയോ പങ്കുവയ്ക്കും."

ബിഗ് ബോസിലെ അവാസനത്തെ ആഴ്ച പ്രയാസമായിരുന്നു. ആ സമയമാവുമ്പോഴേക്കും നമ്മൾ തനിച്ചാവും. പിന്നെ റീഎൻട്രിയിൽ വന്നവരോട് എനിക്ക് നന്ദിയുണ്ട്. ദൈവം പറഞ്ഞുവിട്ടതാണ് അവരെ എന്നും പരിഹാസം നിറച്ച് അനുമോൾ പറഞ്ഞു. ഹൗസിലുണ്ടായിരുന്ന ആരോടും ദേഷ്യം ഒന്നുമില്ലെന്നുമാണ് അനുമോളുടെ പ്രതികരണം.

Read More: Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: