scorecardresearch

Bigg Boss: വിനുവുമായി അകന്നത് എന്റെ ചേച്ചിയുടെ പേരെല്ലാം വലിച്ചിഴച്ചതിനെ തുടർന്ന്: അനുമോൾ

Bigg Boss Malayalam Winner Anumol: ബിഗ് ബോസിലുണ്ടായ പലർക്കും തെറ്റിദ്ധാരണയുണ്ട് എന്റെ ഫാൻസുകാരാണ് അവരുടെ സോഷ്യൽ മീഡിയയിൽ വന്ന് ചീത്തവിളിക്കുന്നത് എന്ന്. അതിന് പിന്നിൽ താനല്ല എന്ന് വിനു പറയുന്നുണ്ട്

Bigg Boss Malayalam Winner Anumol: ബിഗ് ബോസിലുണ്ടായ പലർക്കും തെറ്റിദ്ധാരണയുണ്ട് എന്റെ ഫാൻസുകാരാണ് അവരുടെ സോഷ്യൽ മീഡിയയിൽ വന്ന് ചീത്തവിളിക്കുന്നത് എന്ന്. അതിന് പിന്നിൽ താനല്ല എന്ന് വിനു പറയുന്നുണ്ട്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anumol and PR Vinu Bigg Boss Malayalam

Source: Screengrab

Bigg Boss malayalam Winner Anumol:ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പിആറിന്റെ പേരിൽ വലിയ വിവാദമായിരുന്നു ഉയർന്നത്. ഈ പിആർ വിവാദം ചൂടുപിടിച്ചതോടെ അനുമോളുടെ പിആർ ആയ വിനു പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അനുമോൾ വിന്നറായതിന് പിന്നാലെ അനുമോളുമായി അകലം പാലിക്കാൻ പോവുകയാണ് താനെന്ന് വിനു അറിയിച്ചു. തന്റെ സഹോദരിയുടെ പേര് വിനു ഇതിലേക്ക് വലിച്ചിട്ടതിനെ തുടർന്നുണ്ടായ പ്രശ്നമാണ് അകലം പാലിക്കുന്നതിന് പിന്നിൽ എന്നാണ് അനുമോളുടെ വെളിപ്പെടുത്തൽ. 

Advertisment

16 ലക്ഷം രൂപ പിആർ വർക്കിനായി നൽകി എന്ന് അനുമോൾ തങ്ങളോട് പറഞ്ഞതായാണ് സഹമത്സരാർഥികൾ ആരോപണം ഉന്നയിച്ചത്. അനുമോളുടെ പിആർ തങ്ങളെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതായും പല കണ്ടസ്റ്റൻസും പറഞ്ഞിരുന്നു. ഇതോടെ വിനു മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരണവുമായി എത്തിയിരുന്നു. 

Also Read: മദ്യ ലഹരിയിൽ സീരിയൽ നടന്റെ പരാക്രമം; വഴിയാത്രക്കാരനെ ഇടിച്ചിട്ടു; അറസ്റ്റിൽ

ബിഗ് ബോസ് വിജയിയായി അനുമോൾ തിരിച്ചെത്തിയ സമയം വിനു ഒപ്പം ഉണ്ടായിരുന്നു. എന്നാൽ അനുമോളിൽ നിന്ന് അകലം പാലിക്കണം എന്ന് അവളുടെ സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെടുന്നതിനാൽ അകലം പാലിക്കാൻ തീരുമാനിച്ചു എന്ന് വിനു സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിലേക്ക് എത്തിയ കാരണം ആണ് വൺടുടോൽക്ക്സ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോൾ അനുമോൾ പറയുന്നത്. 

"പിആർ ഉള്ള കാര്യം പുറത്ത് പറയാൻ പാടില്ല എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊരു തുറന്ന പുസ്തകം ആയത് കൊണ്ട് ഞാൻ ഇത് പലരോടും പറഞ്ഞു. എന്റെ പിആറിനെ കുറിച്ച് ഹൗസിൽ ചർച്ചയായി. പിന്നെ അവരെല്ലാം പറഞ്ഞത് പിആർ എന്നത് എന്തോ വോട്ട് കൂട്ടി ചെയ്യിക്കാനുള്ള സംഭവം ആണെന്നെല്ലാമാണ്. "

Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ

"വിനു എന്റെയടുത്ത് 15 ലക്ഷം പിആറിനായി ചോദിച്ചു എന്നതാണ് ഞാൻ ബിഗ് ബോസ് ഹൗസിൽ പറഞ്ഞത്. അത്രയും രൂപ കയ്യിൽ ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും ഞാൻ പോവില്ലായിരുന്നു. എനിക്ക് കൂടുതൽ നെഗറ്റീവ് ഉണ്ടാക്കിയത് വിനു ആണ് എന്ന് പലരും പറയുന്നുണ്ടായിരുന്നു. എന്ത് നെഗറ്റീവ് ആണെന്ന് അറിയില്ല. എന്തിനാണ് ആ സമയം ഇന്റർവ്യു കൊടുത്തത് എന്ന് വിനുവിനോട് ഞാൻ ചോദിച്ചു."

"ബിഗ് ബോസ് ഹൗസിലുണ്ടായിരുന്ന മറ്റ് കണ്ടസ്റ്റൻസിനും പിആർ ഉണ്ടെന്ന് പറയാനാണ് ഇന്റർവ്യു കൊടുത്തത് എന്നാണ് വിനു പറഞ്ഞത്. ബിഗ് ബോസിലുണ്ടായ പലർക്കും തെറ്റിദ്ധാരണയുണ്ട് എന്റെ ഫാൻസുകാരാണ് അവരുടെ സോഷ്യൽ മീഡിയയിൽ വന്ന് ചീത്തവിളിക്കുന്നത് എന്ന്. അതിന് പിന്നിൽ താനല്ല എന്ന് വിനു പറയുന്നുണ്ട്. ഒരു അവാർഡ് ചടങ്ങിൽ വെച്ച് ബിന്നിയോടും ഭർത്താവിനോടും വിനു ഇത് പറഞ്ഞിരുന്നു.

Also Read: Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ

"ബിന്നിയോടും നൂബിനോടും ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ എന്റെ ചേച്ചിയുടെ പേരും വന്നു. കാരണം എന്റെ ചേച്ചിയും പല ഗ്രൂപ്പുകളിലും ഉണ്ടായിരുന്നു. താനല്ല, അനുമോളുടെ വേറെ ഫാൻസ് ഗ്രൂപ്പ് എല്ലാമാണ് ഇങ്ങനെ കമന്റൊക്കെ ഇടുന്നത് എന്ന് വിനു പറഞ്ഞതായി ഞങ്ങൾ അറിഞ്ഞു. അപ്പോൾ ഞാൻ വിനുവിനെ വിളിച്ച് എന്തിനാണ് വിനുവിന്റെ ഭാഗം ശരിയാക്കുന്നതിന് വേണ്ടി എന്റെ ചേച്ചിയുടെ പേരൊക്കെ പറയുന്നത് എന്ന് ചോദിച്ച് ഞാൻ വഴക്കുണ്ടാക്കി. ഇതെല്ലാം കൊണ്ടാണ് വിനു സൗഹൃദമെല്ലാം നിർത്തിയത്." അനുമോൾ പറഞ്ഞു.

Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: