scorecardresearch

Bigg Boss Winner: വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്? ആളറിഞ്ഞ് കളിക്കണമെന്ന് അനുമോൾ ഫാൻസ്

Bigg Boss Malayalam Winner Anumol: വൈറ്റ് ഹൗസ് എവിടെ എന്ന് മൈക്ക് മാറ്റിയാണ് അനുമോൾ മിഥുനോട് പറയുന്നത്. ശരിയാണ് എന്ന് മിഥുൻ പറയുന്നുണ്ടെങ്കിലും അത് പറയാൻ അനുമോൾക്ക് അത്ര ആത്മവിശ്വാസം ഇല്ല

Bigg Boss Malayalam Winner Anumol: വൈറ്റ് ഹൗസ് എവിടെ എന്ന് മൈക്ക് മാറ്റിയാണ് അനുമോൾ മിഥുനോട് പറയുന്നത്. ശരിയാണ് എന്ന് മിഥുൻ പറയുന്നുണ്ടെങ്കിലും അത് പറയാൻ അനുമോൾക്ക് അത്ര ആത്മവിശ്വാസം ഇല്ല

author-image
Television Desk
New Update
Anumol Bigg Boss Winner Video

Source: Screengrab

Anumol Bigg Boss Winner: വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്? ഏഷ്യാനെറ്റിലെ പരിപാടികളിലൊന്നിൽ വേദിയിൽ വെച്ച് ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിജയിയായ അനുമോളോട് അവതാരകൻ മിഥുന്റെ ചോദ്യം ഇങ്ങനെയായിരുന്നു. ക്ലിഫ് ഹൗസ് അനുമോളെ അധികം അലട്ടിയില്ലെങ്കിലും വൈറ്റ് ഹൗസിനെ കുറിച്ച് അനുമോൾ ആ ഉത്തരം നൽകുന്നത് വരെ കേട്ടിരിക്കുന്നവരും ഒന്ന് ടെൻഷനടിച്ചിട്ടുണ്ടാവും. 

Advertisment

അനുമോൾക്കൊപ്പം ബിഗ് ബോസിലെ സെക്കൻഡ് റണ്ണറപ്പായ അനീഷും ഉണ്ട്. ക്ലിഫ് ഹൗസ് ഇവിടെ നന്ദൻകോട് അല്ലേ എന്നാണ് അനുമോളുടെ മറുപടി. പിണറായി സാർ താമസിക്കുന്നതല്ലേ ക്ലിഫ് ഹൗസ്. അതെനിക്ക് അറിയാം എന്ന് അനുമോൾ പറഞ്ഞതിന് പിന്നാലെ വൈറ്റ് ഹൗസ് എവിടെ എന്ന് മിഥുൻ വീണ്ടും ചോദിച്ചു. 

Also Read: Bigg Boss: അമ്മയാണോ ഇത്? അഭിഷേകിനൊപ്പം തകർപ്പൻ ഡാൻസ്; വിശ്വസിക്കാനാവാതെ ഫാൻസ്

വൈറ്റ് ഹൗസ് എവിടെ എന്ന് മൈക്ക് മാറ്റിയാണ് അനുമോൾ മിഥുനോട് പറയുന്നത്. ശരിയാണ് എന്ന് മിഥുൻ പറയുന്നുണ്ടെങ്കിലും അത് പറയാൻ അനുമോൾക്ക് അത്ര ആത്മവിശ്വാസം ഇല്ല. ഇത് കോടീശ്വരൻ പരിപാടി ആണോ എന്നാണ് അനുമോളുടെ ചോദ്യം. ഈ സമയവും ഉത്തരം പറയാൻ അനുമോൾ മടിച്ചു. 

Also Read: Renu Sudhi: റിഥപ്പന് 18 വയസ് കഴിയാതെ ആ വീട്ടിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല: രേണു സുധി

ഒടുവിൽ അമേരിക്ക എന്ന് അനുമോൾ പറഞ്ഞതോടെ സദസിൽ നിന്ന് കയ്യടിയും വന്നു. ഇതിന്റെ വിഡയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. "എൻ്റെ പൊന്നെ, ആ ഉത്തരം ശരിക്ക് പറയുന്നത് വരെ ടെൻഷൻ ആയിപ്പോയി," ഇങ്ങനെയാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. 

Also Read: Bigg Boss Tamil: ഡ്രാമയാണോ? തള്ളിയിട്ടതാണോ? തമിഴ് ബിഗ് ബോസിൽ വീണ്ടും വിവാദം

"ആളറിഞ്ഞ് കളിക്കെടാ, ഞങ്ങളുടെ അനുമോളെ വിലകുറച്ച് കാണരുത്, അനു ഞങ്ങളുടെ ബിഗ് ബോസ് സീസൺ 7 വിജയിയാണ്. ഒരിക്കലും വിലകുറച്ച് കാണിക്കാൻ നോക്കണ്ട,"ഇങ്ങനെയാണ് അനുമോൾ ഫാൻസിന്റെ കമന്റുകൾ. "കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി താടിയുള്ള മനുഷ്യൻ എന്ന് പറഞ്ഞതാണ് ഈ ചപ്പാത്തി കള്ളി," ഇങ്ങനെയാണ് അനുമോളെ കളിയാക്കി വരുന്ന കമന്റുകൾ. 

Read More: Bigg Boss: ഈ സാധനം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? നൂറയുടെ ചോദ്യം; മറക്കാൻ പറ്റോയെന്ന് ഫാൻസ്

Viral Video Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: