/indian-express-malayalam/media/media_files/2026/01/30/bigg-boss-winner-anumol-2026-01-30-17-30-36.jpg)
Bigg Boss Winner Anumol: കൂടുതൽ സിനിമകളുമായി ബിഗ് സ്ക്രീനിലേക്ക് എത്താനാണ് ഇപ്പോഴത്തെ ശ്രമം എന്ന് ബിഗ് ബോസ് സീസൺ 7 വിന്നർ അനുമോൾ. ഇനി ടെലിവിഷൻ പരമ്പരകളിൽ ഉടൻ പ്രത്യക്ഷപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് സിനിമയാണ് ലക്ഷ്യം വെക്കുന്നത് എന്ന അനുമോളുടെ പ്രതികരണം.
"സീരിയൽ ഇഷ്ടമാണ്. ഞാൻ സീരിയലിൽ നിന്നാണ് വന്നത്. സീരിയൽ ഒരിക്കലും മറക്കാൻ പറ്റില്ല. പക്ഷേ ഇപ്പോൾ സിനിമ ചെയ്യാനാണ് ഇഷ്ടം. സിനിമയാണ് നോക്കുന്നത്. പിന്നെ പ്രോഗ്രാമുകൾ ചെയ്യും. സ്റ്റേജ് ഷോകൾ എല്ലാമായി മുൻപോട്ട് പോകും. അതെല്ലാം കഴിഞ്ഞ് പതിയെ സീരിയലിലേക്ക് തിരികെ പോകും. പക്ഷേ അത് ഇപ്പോഴൊന്നും ഉണ്ടാവില്ല," അനുമോൾ വ്യക്തമാക്കി.
Also Read: Renu Sudhi: "തട്ടമിട്ട രേണുവിനെ കാണാൻ 90 ശതമാനം സാധ്യത; വിവാഹ ശേഷം സുധി എന്ന പേര് മാറ്റും"
2023ൽ പുറത്തിറങ്ങിയ മഹേഷും മാരുതിയും റേഡിയോഗ്രാമം, തിങ്കൾ മുതൽ വെള്ളി വരെ എന്നിവയാണ് അനുമോൾ അഭിനയിച്ച പ്രധാന സിനിമകൾ. സത്യ എന്ന പെൺകുട്ടി, പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്നീ ടെലിവിഷൻ പരമ്പരകളിലും അനുമോൾ വേഷമിട്ടു.
Also Read: Bigg Boss; നെവിന്റെ ബെഡ്ഡിൽ വെള്ളമൊഴിച്ച് ജീവൻ; അനുമോൾക്കായി പകരം വീട്ടിയതാണോ എന്ന് ആരാധകർ
സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് അനുമോൾ കൂടുതൽ ആരാധകരെ സൃഷ്ടിച്ചത്. ബിഗ് ബോസ് സീസൺ 7 വിജയിയായെങ്കിലും പിആർ തുകയുമായുമായി ബന്ധപ്പെട്ട് അനുമോൾ വലിയ വിവാദത്തിൽ കുടുങ്ങിയിരുന്നു. 16 ലക്ഷം രൂപ പിആറിനായി നൽകി എന്ന് അനുമോൾ തങ്ങളോട് പറഞ്ഞതായാണ് മറ്റ് മത്സരാർഥികൾ ആരോപിച്ചത്. എന്നാൽ ഇത് അനുമോൾ നിഷേധിച്ചു. മാത്രമല്ല അനുമോളുടെ പിആർ തങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നതായി ശൈത്യ, ബിന്നി ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു.
Also Read: കുട്ടൂഷ, മണ്ണാച്ചൻ, കൊഞ്ചൽ! കൊച്ചി-കോഴിക്കോട് ഭാഷ യുദ്ധവുമായി ആദിലയും നൂറയും
43.5 ലക്ഷം രൂപയാണ് ബിഗ് ബോസ് വിജയിയായ അനുമോൾക്ക് ലഭിച്ചത്. ഇതിനൊപ്പം 20 ലക്ഷത്തോളം രൂപ വിലവരുന്ന എസ് യുവിയും വിജയിക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സീസൺ അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കാത്തിരുന്ന കാർ അനുമോളുടെ കൈകളിലേക്ക് എത്തിയിട്ടില്ല. കാറ് ഇതുവരെ കിട്ടിയിട്ടില്ല. വൈകും എന്ന് അവർ അറിയിച്ചതായാണ് അനുമോൾ പ്രതികരിച്ചത്. വേദ ലക്ഷ്മിയുമായി ലൈവിൽ വന്നപ്പോഴാണ് കാറിന്റെ കാര്യത്തെ കുറിച്ച് അനുമോൾ പ്രതികരിച്ചത്.
Read More: Bigg Boss: തമിഴ് ബിഗ് ബോസിൽ മത്സരിക്കാൻ നെവിന് വിളിയെത്തി; ഒപ്പം മറ്റൊരു സർപ്രൈസും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us