/indian-express-malayalam/media/media_files/2025/11/29/ks-chitra-anumol-and-mithun-2025-11-29-15-42-17.jpeg)
Source: Screengrab
ബിഗ് ബോസ് സീസൺ ഏഴിലെ വിന്നറായതിന് പിന്നാലെ സ്റ്റാർ സിംഗറിന്റെ റീലോഞ്ച് വേദിയിലെത്തിയും അനുമോൾ പ്രേക്ഷകരെ കൗതുകത്തിലാക്കിയിരുന്നു. ഏഴിന്റെ പണിയുടെ സീസൺ കഴിഞ്ഞ് എത്തിയ അനുമോളേയും കൂട്ടരേയും സ്റ്റാർ സിംഗർ വേദിയിലും ഒരു വമ്പൻ ടാസ്ക് കാത്തിരിക്കുന്നുണ്ടായി. ഇതിൽ ജയിച്ചതിന് അനുമോൾക്ക് കെ എസ് ചിത്ര മോതിരം സമ്മാനമായി നൽകി. ഇത് ഡയമണ്ട് മോതിരം ആണോ അല്ലയോ എന്നായി പിന്നെ ആരാധകരുടെ ചോദ്യം. ഇക്കാര്യത്തിൽ വിശദീകരണം നൽകുകയാണ് അവതാരകനായ മിഥുൻ.
ചിത്രയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ക്രീം ബൺ. സ്റ്റാർ സിംഗർ റീലോഞ്ച് വേദിയിൽ അനുമോളും നെവിനും തമ്മിൽ ക്രീം ബൺ കഴിച്ചാണ് മത്സരം നടന്നത്. ഏറ്റവും കൂടുതൽ ക്രീം ബൺ കഴിക്കുന്നയാൾക്ക് സമ്മാനം ഉണ്ട് എന്ന് അവതാരകനായ മിഥുൻ പറഞ്ഞിരുന്നു. മത്സരത്തിൽ നെവിനെ അനുമോൾ തോൽപ്പിച്ചു. ജയിച്ചതിന് പിന്നാലെ അനുമോൾ സമ്മാനം ചോദിച്ചു. ഇതോടെ മിഥുൻ കുടുങ്ങി.
Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ
സമ്മാനം കിട്ടാതെ വേദിയിൽ നിന്ന് പോവില്ല എന്ന് അനുമോൾ പറഞ്ഞു. ഇതിന് പിന്നാലെ ചിത്ര കയ്യിലണിഞ്ഞിരുന്ന മോതിരം അനുമോൾക്ക് സമ്മാനമായി നൽകുകയായിരുന്നു. ചിത്ര അനുമോൾക്ക് ഡയമണ്ട് മോതിരമാണോ നൽകിയത് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ആ മോതിരത്തെ കുറിച്ച് പ്രതികരിക്കുകയാണ് മിഥുൻ.
Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം
അനുമോളും കൂടെയുള്ള വേദിയിലായിരുന്നു മിഥുന്റെ വിശദീകരണം. "നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും ക്ലാരിഫിക്കേഷൻ വേണമെങ്കിൽ വളരെ കൃത്യമായി ഞാൻ പറയുകയാണ്. അതൊരു ഡയമണ്ട് സ്റ്റഡും സ്വരോവ്സ്കി ക്രിസ്റ്റലുകളും ഉള്ള ഒരു മോതിരമാണ്. അത് എന്റെ അവസ്ഥ കണ്ടിട്ടല്ല ചിത്രച്ചേച്ചി കൊടുത്തത്," മിഥുൻ വ്യക്തമാക്കി.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ
"ചിത്രച്ചേച്ചിയുടെ ഒരു ബന്ധു അനുമോളുടെ വലിയ ഫാനാണ്. ഫിനാലെ വേദിയിൽ വെച്ച് അനുമോൾക്ക് ഒരു ബൊക്കെ കൊടുക്കണമെന്ന് അവർ ചിത്രച്ചേച്ചിയോട് പറഞ്ഞിരുന്നു. അന്ന് ചിത്ര ചേച്ചിക്ക് അതിന് സാധിച്ചില്ല. അങ്ങനെയാണ് സ്റ്റാർ സിംഗർ വേദിയിൽ വെച്ച് ചിത്രച്ചേച്ചിയുടെ കയ്യിൽ കിടന്ന മോതിരം അനുമോൾക്ക് ഊരിക്കൊടുത്തത്," മിഥുൻ പറയുന്നു.
Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us