/indian-express-malayalam/media/media_files/2026/01/27/anumol-and-lakshmi-bigg-boss-malayalam-2026-01-27-16-45-40.jpg)
Anumol Bigg Boss malayalam: ബിഗ് ബോസ് മലയാളം സീസൺ ഏഴ് വിജയിയായ അനുമോൾക്ക് ക്യാഷ് പ്രൈസിനൊപ്പം കാറും സമ്മാനമായി ലഭിച്ചിരുന്നു. കാറ് കിട്ടിയോ എന്ന ചോദ്യമാണ് ആരാധകരുടെ മുൻപിലേക്ക് എത്തുമ്പോൾ അനുമോൾക്ക് നേരെ പലപ്പോഴും ആദ്യം എത്തുന്നത്. വേദ ലക്ഷ്മിക്കൊപ്പം സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തിയപ്പോൾ കാറിനെ കുറിച്ചുള്ള ചോദ്യത്തിന് അനുമോൾ മറുപടി നൽകി.
കാറ് ഇതുവരെ കിട്ടിയിട്ടില്ല. വൈകും എന്ന് അവർ അറിയിച്ചതായാണ് അനുമോൾ പ്രതികരിച്ചത്. സ്പോൺസേർഡ് ടാസ്കിന് ഇടയിൽ ആ കാർ വന്നപ്പോൾ അത് തനിക്ക് വാങ്ങാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ബിബി ഹൗസിൽ വെച്ച് ആലോചിച്ചിരുന്നതായും അനുമോൾ പറഞ്ഞു.43.5 ലക്ഷം രൂപയാണ് ബിഗ് ബോസ് വിജയിയായ അനുമോൾക്ക് ലഭിച്ചത്. ഇതിനൊപ്പം 20 ലക്ഷത്തോളം രൂപ വിലവരുന്ന എസ് യുവിയും വിജയിക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സീസൺ അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കാത്തിരുന്ന കാർ അനുമോളുടെ കൈകളിലേക്ക് എത്തിയിട്ടില്ല.
Also Read: Adhila and Noora: ലേ ആദു; ഇത് ഞാൻ എവിടെയോ! പപ്പടം മിക്സിയിൽ അടിച്ച് കഴിക്കേണ്ടി വരും!
ലക്ഷ്മിയും അനുമോളുമായുള്ള സൗഹൃദം ബിഗ് ബോസ് കഴിഞ്ഞതോടെ അവസാനിച്ചോ എന്ന ചോദ്യത്തിനും ഇരുവരും മറുപടി നൽകുന്നു. ബിഗ് ബോസിന് ശേഷം ദിവസവും സംസാരിക്കാറുണ്ടെന്നും തിരക്കുകൾ കാരണം നേരിൽ കാണാൻ അവസരം ലഭിക്കാതിരിക്കുകയായിരുന്നു എന്നുമാണ് അനുമോളും ലക്ഷ്മിയും പ്രതികരിച്ചത്. ബിഗ് ബോസ് ഹൗസിൽ നിന്ന് ഇറങ്ങിയതിന് ശേഷം പല ട്രീറ്റ്മെന്റുകളും വേണ്ടിവന്നതായും ഇരുവരും വെളിപ്പെടുത്തി. വിറ്റ്മിൻ ഡി കുറഞ്ഞതായി ലക്ഷ്മി പറഞ്ഞു. തന്റെ ശരീര ഭാരം 57 കിലോയിൽ നിന്ന് 48 ആയി കുറഞ്ഞെന്നാണ് അനുമോൾ വെളിപ്പെടുത്തിയത്.
Also Read: "എന്റെ പരമ്പര കണ്ട് പെൺകുട്ടി ഡിവോഴ്സിൽ നിന്ന് പിന്മാറി; കരഞ്ഞുകൊണ്ട് കുറേ നന്ദി പറഞ്ഞു"
സീസൺ എട്ടിൽ പോകുന്നവർക്കുള്ള ഉപദേശമായി ലക്ഷ്മി പറയുന്നത് ഹൗസിലുള്ള കണ്ടസ്റ്റൻസുമായല്ല, മറിച്ച് പുറത്തുള്ള ജനങ്ങളുമായാണ് മത്സരിക്കുന്നത് എന്നാണ്. അവരുടെ മനസ് അറിയാൻ കഴിഞ്ഞാൽ മുൻപോട്ട് പോകാനാവും എന്ന് ലക്ഷ്മി അഭിപ്രായപ്പെട്ടു. എന്നാൽ നമ്മൾ അതൊന്നും അറിഞ്ഞല്ല അവിടെ നിന്നത് എന്നായിരുന്നു അനുമോളുടെ പ്രതികരണം.
Also Read: '24 മണിക്കൂറും സ്നേഹിച്ചുകൊണ്ടിരിക്കും'; ആദിലയുമായുള്ള പ്രിയപ്പെട്ട റൊമാന്റിക് നിമിഷം പറഞ്ഞ് നൂറ
"പ്രേക്ഷകർ എന്ത് ചിന്തിക്കും എന്നെല്ലാം ആദ്യ ദിവസങ്ങളിൽ നമ്മൾ ചിന്തിക്കും. എന്നാൽ ഒരാഴ്ച കഴിഞ്ഞാൽ പിന്നെ നമ്മുടെ തനി സ്വഭാവം ആയിരിക്കും പുറത്തുവരുന്നത്. പലരും ചോദിച്ചു എന്തിനാണ് എപ്പോഴും കരഞ്ഞത്? എന്തിനാണ് ഭക്ഷണത്തിന് വേണ്ടി വഴക്കുണ്ടാക്കിയത് എന്നൊക്കെ. നിങ്ങൾ എല്ലാവരും വീട്ടിൽ വഴക്കൊന്നും ഉണ്ടാക്കാതെ ജീവിക്കുന്ന ആളുകളാണോ? ബിഗ് ബോസിൽ ഞാൻ എന്റെ നെഗറ്റീവ് സൈഡ് ഞാൻ മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല," അനുമോൾ പറഞ്ഞു.
Read More: ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു; പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്: രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us