scorecardresearch

Bigg Boss; 'ഭാവി വധുവിന് ഡ്രസ്സ് സെലക്ട് ചെയ്യു'; അനുമോളോട് ആവശ്യപ്പെട്ട് അനീഷ്

Anumol and Aneesh Bigg Boss; "സോഷ്യൽ മീഡിയയിൽ കമന്റ്സ് ഇടാൻ വേണ്ടി മാത്രമായി ഇരിക്കുന്ന കുറച്ചുപേർ ഉണ്ട്. അവർക്ക് അത് മാത്രമാണ് പണി. ഞാൻ അതെല്ലാം അവഗണിക്കുകയാണ്"

Anumol and Aneesh Bigg Boss; "സോഷ്യൽ മീഡിയയിൽ കമന്റ്സ് ഇടാൻ വേണ്ടി മാത്രമായി ഇരിക്കുന്ന കുറച്ചുപേർ ഉണ്ട്. അവർക്ക് അത് മാത്രമാണ് പണി. ഞാൻ അതെല്ലാം അവഗണിക്കുകയാണ്"

author-image
Television Desk
New Update
Bigg Boss Malayalam Aneesh and Anumol

ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഞങ്ങൾക്ക് ഇടയിൽ ഇല്ലെന്ന് അനീഷ്

Bigg Boss malayalam; ബിഗ് ബോസ് സീസൺ 7 വിജയിയായ അനുമോളും രണ്ടാം സ്ഥാനത്തെത്തിയ അനീഷും ഒരുമിച്ചുള്ള വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഇരുവരും ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് ഒരുമിച്ച് എത്തിയത്. തന്റെ ഭാവി വധുവിന് ഡ്രസ് സെലക്ട് ചെയ്യാൻ അനുമോളോട് അനീഷ് പറയുന്ന വിഡിയോ ഇവരുടെ ആരാധകർക്കും കൗതുകമാവുന്നു. 

Advertisment

എങ്ങനെയുള്ള ഡ്രസ്സ് ആണ് എന്റെ ഭാവി വധുവിന് ഞാൻ സജസ്റ്റ് ചെയ്യേണ്ടത് എന്ന് പഠിപ്പിച്ച് തരൂ എന്നാണ് ഷോറൂമിനുള്ളിൽ വെച്ച് അനുമോളോട് അനീഷ് ആവശ്യപ്പെടുന്നത്. ഞാൻ ഇപ്പോൾ തിരുവനന്തപുരത്തേക്ക് അതിഥിയായി വന്നിരിക്കുകയാണ്. ഏത് ഡ്രസ് ആണ് എന്റെ ഭാവി വധുവിന് നൽകേണ്ടത് എന്ന് പറഞ്ഞാൽ മതി എന്ന് അനീഷ് പറയുമ്പോൾ ഒരു ഐഡിയയും ഇല്ലാതെ ചിരിച്ച് നിൽക്കുകയാണ് അനുമോൾ. 

Also Read; Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

അനുമോളും അനീഷും തമ്മിൽ എന്തെങ്കിലും തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിനും ഇവർ മറുപടി നൽകി. "ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഞങ്ങൾക്ക് ഇടയിൽ ഇല്ല. അങ്ങനെ ഉണ്ടെന്ന് ആരൊക്കെയോ പടച്ചുവിടുകയാണ്. ഞങ്ങൾ രണ്ട് ഇതാ ഒരു ഫ്രെയിമിൽ," ഇങ്ങനെയാണ് അനുമോൾക്കൊപ്പം ഇരുന്ന് അനീഷ് പ്രതികരിച്ചത്. 

തെറ്റായ വാർത്തകൾ അനുമോളെയും അനീഷിനെയും കുറിച്ച് വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ശക്തമായ മറുപടിയാണ് അനുമോൾ നൽകിയത്. "സോഷ്യൽ മീഡിയയിൽ കമന്റ്സ് ഇടാൻ വേണ്ടി മാത്രമായി ഇരിക്കുന്ന കുറച്ചുപേർ ഉണ്ട്. അവർക്ക് അത് മാത്രമാണ് പണി. ഞാൻ അതെല്ലാം അവഗണിക്കുകയാണ്. അതെല്ലാം നോക്കി നിന്നാൽ നമ്മൾ ജീവിതത്തിൽ ഒരിടത്തും എത്തില്ല. ഇങ്ങനെ കമന്റുകൾ ഇടുന്നവരോട് പുച്ഛം മാത്രം." അനുമോൾ വ്യക്തമാക്കി.

അനുമോളും അനീഷും വേദിയിൽ നിന്ന് ഒരുമിച്ച് ഡാൻസ് കളിക്കുന്ന വിഡിയോയും വന്നിരുന്നു. നിരവധി ആരാധകരാണ് ഇരുവരേയും കാണാൻ എത്തിയത്. ആൾക്കൂട്ടത്തിന് ഇടയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് അനുമോളും അനീഷും വേദിയിലേക്ക് കയറിയത്.

Also Read; Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

യുഎഇയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം അടുത്ത ദിവസങ്ങളിലാണ് അനുമോൾ നാട്ടിലേക്ക് തിരിച്ചെത്തിയത്. ഉദ്ഘാടന പരിപാടികളും മറ്റുമായി അനീഷും തിരക്കിലാണ്. നേരത്തെ, ഒരു പരിപാടിക്കെത്തിയപ്പോൾ അനീഷിനെ 'തേച്ചോ'എന്ന കാണികളുടെ ഭാഗത്ത് നിന്ന് ഉയർന്ന ചോദ്യത്തിന് അനുമോൾ മറുപടി നൽകിയിരുന്നു. 

Also Read: Bigg Boss; ബിഗ് ബോസിന് പിന്നാലെ ഷാനവാസ് സിനിമയിലേക്ക്? ചർച്ചയായി ചിത്രങ്ങൾ

"അനീഷേട്ടനാണ് എന്നോട് വന്ന് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞ് പ്രൊപ്പോസ് ചെയ്യുന്നത്. അവിടെ ഇഷ്ടം ഇല്ല എന്ന് ഞാൻ അനിഷേട്ടന്റെ അടുത്ത് പറഞ്ഞിട്ടില്ല. ഒരു എപ്പിസോഡിലും അനിഷേട്ടനോട് ഇഷ്ടം ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് സെറ്റിൽ ആവാൻ രണ്ടര വർഷം വേണ്ടി വരും എന്ന് പറഞ്ഞു. അത് കേൾക്കുന്നതിന് മുൻപേ പുള്ളി എഴുന്നേറ്റ് പോയി. അത് എന്റെ തെറ്റാണോ?" ഇങ്ങനെയാണ് അനുമോൾ കാണികളോട് തിരിച്ച് ചോദിച്ചത്. 

Read More: Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: