Dilsha Dance Video: ബിഗ് ബോസ് മലയാളം നാലാം സീസണിലെ ടൈറ്റിൽ വിന്നറായത് ദിൽഷ പ്രസന്നൻ ആണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നറായ ആദ്യത്തെ വനിത മത്സരാർത്ഥിയാണ് ദിൽഷ.
ദിൽഷയുടെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കടുവയിലെ ‘പാലാപള്ളി തിരുപ്പള്ളി’ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുന്ന ദിൽഷയെ ആണ് വീഡിയോയിൽ കാണാനാവുക.
ഒരു ടെക്സ്റ്റൈൽസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദിൽഷ. ദിൽഷയ്ക്ക് ഒപ്പം ടെക്സ്റ്റൈൽസ് ജീവനക്കാരും ചുവടുവയ്ക്കുന്നുണ്ട്. എന്തായാലും വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടികഴിഞ്ഞു.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന ചിത്രത്തിലെ പാലാപ്പളളി തിരുപ്പളളി എന്നു തുടങ്ങുന്ന പെരുന്നാളിനിടയിലെ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്. സന്തോഷ് വര്‍മ്മയും ശ്രീഹരി തറയിലും ചേര്‍ന്നു വരികള്‍ എഴുതിയ ഗാനത്തിന്റെ യഥാര്‍ഥ സംഗീതം ‘ സോള്‍ ഓഫ് ഫോക്ക്’ എന്ന ടീമിന്റേതാണ്. ജേക്ക്‌സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനം റീലുകളിലും നിറയുകയാണ്.