/indian-express-malayalam/media/media_files/2025/12/23/bigg-boss-telegu-winner-kalyan-and-bigg-boss-malayalam-first-runnerup-aneesh-2025-12-23-15-50-46.jpg)
Source: Instagram
Bigg Boss Telegu: ബിഗ് ബോസ് മലയാളം സീസൺഏഴിൽ കോമണർ മത്സരാർഥിയായ അനീഷ് വിജയിച്ചിരുന്നു എങ്കിൽ അത് ഷോയുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാവുമായിരുന്നു. മലയാളം ബിഗ് ബോസിൽ ആ ചരിത്ര നിമിഷം ഈ സീസണിൽ കാണാനായില്ലെങ്കിലും തെലുങ്കിൽ അത് സംഭവിച്ചു. ബിഗ് ബോസ് തെലുങ്ക് സീസൺ 9 വിന്നറായത് കോമണർ മത്സരാർഥിയായ കല്യാൺ പഡാലയാണ്.
ആദ്യമായി ബിഗ് ബോസ് തെലുങ്കിൽ വിജയിയാവുന്ന കോമണർ മത്സരാർഥി എന്ന നേട്ടത്തിന് പുറമെ, ബിബി വിന്നറായ ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് കല്യാൺ പഡാല. സഞ്ജന ഗൽറാണി, പഴൻ, തനൂജ പുട്ടസ്വാമി എന്നിവരെ മറികടന്നാണ് കല്യാൺ വിന്നറായത്.
Also Read: Bigg Boss: നാഗാർജുനയുടെ ബിഗ് ബോസിൽ അനശ്വര രാജനും
ബിഗ് ബോസ് മലയാളത്തിന്റെ ഇക്കഴിഞ്ഞ സീസണിൽ കോമണർ മത്സരാർഥിയായ അനീഷ് വിജയിക്കും എന്ന പ്രതീതി അവസാന നിമിഷം വരെ നിലനിന്നിരുന്നു. അതുവരെയുള്ള ഷോയുടെ ചരിത്രത്തിൽ ഫൈനൽ 5ൽ എത്തുന്ന ആദ്യ കോമണർ മത്സരാർഥിയായിരുന്നു അനീഷ്.
മലയാളം ബിഗ് ബോസിൽ കോമണർ മത്സരാർഥി ഫസ്റ്റ് റണ്ണറായപ്പോൾ തെലുങ്ക് ബിഗ് ബോസിൽ കോമണർ മത്സരാർഥി വിജയിയായി. രണ്ടും ഒരുമിച്ച് 2025ലെ സീസണിൽ സംഭവിച്ചു എന്ന പ്രത്യേകതയും ഉണ്ട്. വിന്നറായ കല്യാണിന് 35 ലക്ഷം രൂപ ക്യാഷ് പ്രൈസും മാരുതി സുസുക്കി വിക്ടോറിസ് എസ്‌യുവി കാറും സമ്മാനമായി ലഭിച്ചു.
Also Read: സൈക്കിൾ ഇടിക്കാതെ തന്നെ ചിലർ വീഴില്ലേ? ഷാനവാസിനുണ്ടായ ആരോഗ്യ പ്രശ്നം ചൂണ്ടി ബിന്നി
23 വയസുകാരനായ കല്യാൺ ആന്ധ്രാപ്രദേശിലെ വിഴിയനഗരം സ്വദേശിയാണ്. പഠനത്തിന് ശേഷം കല്യാൺ ഇന്ത്യൻ ആർമിയിൽ ചേർന്നിരുന്നു. എന്നാൽ അതിന് ശേഷം അഭിനയത്തിന്റെ വഴിയിലേക്ക് തിരിയാൻ കല്യാൺ തീരുമാനിച്ചു.
Also Read: ചാറ്റ് വിവാദം; ആരോപണം നിയമപരമായി നേരിടുമെന്ന് അക്ബർ ഖാൻ
ബിഗ് ബോസ് 19 അഗ്നിപരീക്ഷ എന്ന ഡിജിറ്റൽ ഷോയിലൂടെ പ്രേക്ഷകരുടെ വോട്ട് നേടിയാണ് ബിഗ് ബോസ് 9ലേക്ക് മത്സരാർഥിയായി കല്യാൺ എത്തിയത്. പ്രേക്ഷകരുടെ വോട്ടിലൂടെ ബിഗ് ബോസ് തെലുങ്കിൽ മത്സരാർഥിയാവുന്ന ആദ്യ വ്യക്തിയാണ് കല്യാൺ.
Read More: 'ഇവൻ എന്നെ തനിച്ചാക്കില്ല ഒരിക്കലും'; അനിയനെ ചേർത്ത് പിടിച്ച് അനീഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us