/indian-express-malayalam/media/media_files/2026/01/04/bigg-boss-tamil-car-task-2026-01-04-12-30-34.jpg)
Bigg Boss Tamil Season 9: ബിഗ് ബോസ് തമിഴ് സീസൺ ഒൻപതിലെ കാർ ടാസ്കിനിടെ ഉണ്ടായ സംഭവങ്ങളെ തുടർന്ന് രണ്ട് കണ്ടസ്റ്റൻസ് റെഡ് കാർഡ് കണ്ട് എവിക്ട് ആയതായാണ് റിപ്പോർട്ടുകൾ. സാന്ദ്ര എന്ന കണ്ടസ്റ്റന്റിനെ കാറിൽ നിന്ന് ശാരീരികമായി ഉപദ്രവിച്ച് തള്ളിയിടുകയും സാന്ദ്രയ്ക്ക് ശാരീരികാസ്വസ്ഥത നേരിട്ടിട്ടും മനുഷ്യത്വരഹിതായി പാർവതി, കമറുദിൻ എന്ന മത്സരാർഥികൾ പെരുമാറുകയും ചെയ്തു. വലിയ വിമർശനം ഇരുവർക്കും എതിരെ ഉയർന്നതോടെ ശക്തമായ വാക്കുകളുമായി വിജയ് സേതുപതി ഇവർക്കെതിരെ തിരിയുകയും റെഡ് കാർഡ് കാണിക്കുകയും ചെയ്യുകയായിരുന്നു.
വീക്കെൻഡ് എപ്പിസോഡിന്റെ പ്രൊമോയിൽ പാർവതിയും കമറുദിനും നേരെ വിജയ് സേതുപതി റെഡ് കാർഡ് ഉയർത്തുന്നത് കാണിച്ചതോടെ ഇത് വൈറലായി മാറി. വലിയ കയ്യടിയോടെയാണ് ഈ നീക്കത്തെ ബിഗ് ബോസ് തമിഴ് ആരാധകർ സ്വീകരിച്ചത്. ഇതേസമയം റെഡ് കാർഡ് കണ്ട് പുറത്തായതോടെ ഈ രണ്ട് താരങ്ങളുടെ പേയ്മെന്റ് എങ്ങനെയാവും എന്ന ചോദ്യങ്ങളും വരുന്നുണ്ട്.
90 ദിവസമാണ് പാർവതിയും കമറുദീനും ബിഗ് ബോസ് ഹൗസിൽ നിന്നത്. റെഡ് കാർഡ് കണ്ട് പുറത്തായതോടെ ഇരുവർക്കും ഈ 90 ദിവസം ഹൗസിൽ നിന്നതിന്റെ പേയ്മെന്റ് ലഭിക്കില്ല എന്ന നിലയിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.
Also Read: Bigg Boss: അനീഷും ഞാനും ചേർന്ന് സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതുന്നു; പ്ലാനുകൾ വെളിപ്പെടുത്തി ഷാനവാസ്
നടിയും അവതാരകയുമാണ് വിജെ പാറു. ഹൗസിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്ന വിജെ പാറുവിന് പ്രതിവാരം 1.5 ലക്ഷം രൂപയായിരുന്നു ബിഗ് ബോസിലെ പേയ്മെന്റ് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ. ടെലിവിഷൻ ആക്ടർ ആയ കമറുദിന് പ്രതിവാരം ഒരു ലക്ഷം രൂപയാണ് പേയ്മെന്റ് എന്നാണ് അഭ്യൂഹങ്ങൾ.
Also Read: Bigg Boss: അക്ബറിനെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്ത് ആദില; ഷാനവാസ് ഫേക്ക് ആയിരുന്നെന്ന് കമന്റുകൾ
ടിക്കറ്റ് ടു ഫിനാലെ വീക്കിലെ കാർ ടാസ്കിന് ഇടയിൽ സാന്ദ്ര എന്ന മത്സരാർഥിയെ സ്കാം-ഡ്രാ എന്ന് വിളിച്ച് പാർവതിയും കമറുദീനും പ്രകോപിപ്പിച്ചു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വലിയ വാക്ക് തർക്കമുണ്ടായി. മോശം വാക്കുകൾ ആണ് ഇവർ ഉപയോഗിച്ചത്. പിന്നാലെ കാറിന്റെ ഡോർ തുറന്ന് പാർവതിയും കമറുദീനും ചേർന്ന് സാന്ദ്രയെ തള്ളി പുറത്താക്കി. താഴേക്ക് വീണതോടെ സാന്ദ്രയ്ക്ക് ശാരിരികാസ്വസ്ഥത നേരിട്ടു. ഈ സമയം മറ്റ് കണ്ടസ്റ്റൻസിൽ പലരും ടാസ്ക് വിട്ട് സാന്ദ്രയുടെ അടുത്തേക്ക് എത്തി. എന്നാൽ പാർവതിയും കമറുദീനും ഇത് സാന്ദ്ര വെറുതെ സീൻ സൃഷ്ടിക്കുകയാണ് എന്നാണ് ആരോപിച്ചത്.
Read More: Bigg Boss: "നാണമില്ല, മാനമില്ല, നിലവാരമില്ല, നിലപാടില്ല"; ലക്ഷ്മിയോട് നോറ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us