/indian-express-malayalam/media/media_files/2026/01/04/bigg-boss-tamil-vijay-sethupathy-2026-01-04-09-53-50.jpg)
Source: Screengrab
Bigg Boss Tamil Season 9: ബിഗ് ബോസ് തമിഴ് സീസൺ ഒൻപതിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കിന് ഇടയിൽ നാടകിയ രംഗങ്ങൾ. കാർ ടാസ്കിന് ഇടയിൽ ഒരു കണ്ടസ്റ്റന്റിന് പാനിക്ക് അറ്റാക്ക് വരികയും ബോധരഹിതയായി വീഴുകയും ചെയ്തു. കാറിൽ നിന്ന് സാന്ദ്രയെ വിജെ പാറു പുറത്തേക്ക് തള്ളി. പിന്നാലെ സാന്ദ്ര കുഴഞ്ഞുവീഴുകയായിരുന്നു.
വീക്കെൻഡ് എപ്പിസോഡ് പ്രൊമോയിൽ വിജെ പാറു, കമറുദിൻ എന്നിവർക്ക് നേരെ വിജയ് സേതുപതി റെഡ് കാർഡ് കാണിച്ച് ഇരുവരേയും ഷോയിൽ നിന്ന് എലിമിനേറ്റ് ചെയ്യുന്നതായാണ് കാണിക്കുന്നത്. സാന്ദ്ര കുഴഞ്ഞ് വീണ സമയം മറ്റ് മത്സരാർഥികൾ ടാസ്ക് വിട്ട് സാന്ദ്രയ്ക്ക് അരികിലേക്ക് എത്തി ഹൗസിനുള്ളിലേക്ക് എടുത്തുകൊണ്ട് പോയി.
Also Read: Bigg Boss: അനീഷും ഞാനും ചേർന്ന് സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതുന്നു; പ്ലാനുകൾ വെളിപ്പെടുത്തി ഷാനവാസ്
വിജെ പാറു, കമറുദീൻ എന്നിവർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഇരുവർക്കും എതിരെ ശക്തമായ നടപടി എടുക്കണം എന്ന ആവശ്യം വന്നു. പിന്നാലെയാണ് ഈ രണ്ട് മത്സരാർഥികൾക്ക് നേരെയും ആഞ്ഞടിച്ച് വിജയ് സേതുപതി ഇരുവരേയും ഷോയിൽ നിന്ന് പുറത്താക്കിയത്.
#Day90#Promo2 of #BiggBossTamil
— Vijay Television (@vijaytelevision) January 3, 2026
Bigg Boss Tamil Season 9 - இன்று இரவு 9:30 மணிக்கு நம்ம விஜய் டிவில.. #BiggBossTamilSeason9#OnnumePuriyala#BiggBossSeason9Tamil#BiggBoss9#BiggBossSeason9#VijaySethupathi#BiggBossTamil#BB9#BiggBossSeason9#VijayTV#VijayTelevisionpic.twitter.com/pQfMdynnI0
സംഭവം ഇങ്ങനെ
ടിക്കറ്റ് ടു ഫിനാലെയിലെ കാർ ടാസ്കിൽ ആദ്യം പുറത്തായത് വിക്രം എന്ന കണ്ടസ്റ്റന്റ് ആണ്. വിക്രത്തിന് കാറിനുള്ളിൽ ഇടം കണ്ടെത്താനായില്ല. കാറിനുള്ളിൽ വെച്ച് സാന്ദ്രയും കമറുദിനും വിജെ പാറുവും തമ്മിൽ വാക്കുതർക്കമുണ്ടായി. മോശമായ വാക്കുകൾ ഇവർ പരസ്പരം ഉപയോഗിച്ചു. പിന്നാലെ കമറുദിനും വിജെ പാറുവും ചേർന്ന് സാന്ദ്രയെ കാറിൽ നിന്ന് തള്ളി പുറത്താക്കി.
Also Read: Bigg Boss: അക്ബറിനെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്ത് ആദില; ഷാനവാസ് ഫേക്ക് ആയിരുന്നെന്ന് കമന്റുകൾ
കാറിൽ നിന്ന് പുറത്തായതിന് പിന്നാലെ പാനിക് അറ്റാക്ക് ഉണ്ടാവുകയും ഉടനെ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. കാറിൽ നിന്ന് വീണതിന് ഇതുപോലെ സീൻ ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല എന്നാണ് കമറുദിൻ കാറിനുള്ളിൽ ഇരുന്ന് പറഞ്ഞത്.
Also Read: 'ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ മാത്രമേ ജീവനോടെ ഉണ്ടാവു'; പിതാവിന്റെ ഭീഷണിയിലും പതറാതിരുന്ന നൂറ
വിനോദ്, ശബരി എന്നീ കണ്ടസ്റ്റൻസ് കാറിൽ നിന്ന് ഇറങ്ങി സാന്ദ്രയെ സഹായിക്കാനെത്തി. സഹതാരത്തിന് ആരോഗ്യ പ്രശ്നം നേരിട്ടിട്ടും ഇരുവരും സഹായിക്കാനെത്താതിരിക്കുകയും വീണ്ടും മോശമായി സംസാരിക്കുകയും ചെയ്തതോടെ ഇരുവർക്കും നേരെ വിജയ് സേതുപതി റെഡ് കാർഡ് കാണിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തമിഴ്നാട് മുഴുവൻ കാത്തിരുന്ന നിമിഷം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.
Read More: Bigg Boss: "നാണമില്ല, മാനമില്ല, നിലവാരമില്ല, നിലപാടില്ല"; ലക്ഷ്മിയോട് നോറ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us